ബംഗളൂരു: കർണാടകയിലെ 90 ശതമാനം ജനങ്ങളും രണ്ട് ഡോസ് വാക്സിൻ എടുത്തതായി കർണാടക ആരോഗ്യമന്ത്രി ഡോ കെ സുധാകർ പറഞ്ഞു. ‘സംസ്ഥാനത്തെ 90 ശതമാനം പേർ ഇപ്പോൾ പൂർണ്ണമായി കുത്തിവയ്പ്പ് നടത്തിയിട്ടുണ്ട്്. രണ്ട് ജില്ലകൾ ബെംഗളൂരു റൂറൽ, വിജയപുര എന്നീ ജില്ലകൾ 100 ശതമാനം രണ്ടാം ഡോസ് പൂർത്തിയാക്കി. ഇതിൽ ഉൾപ്പെട്ട എല്ലാ ആരോഗ്യ പ്രവർത്തകർക്കും ജില്ലാ ഭരണകൂടത്തിനും അഭിനന്ദനങ്ങൾ,’ മന്ത്രി ട്വീറ്റ് ചെയ്തു.
ഗഡഗും കുടകും 98 ശതമാനവും മൈസൂരു, ചിക്കബല്ലാപുര, കോലാർ, മാണ്ഡ്യ, ഹാസൻ എന്നിവിടങ്ങളിൽ 94 ശതമാനവും ഇരട്ട ഡോസ് വാക്‌സിനേഷൻ കൈവരിച്ചതായി അദ്ദേഹം പങ്കുവെച്ചു. കലബുർഗി ഉൾപ്പെടെ 90 ശതമാനത്തിൽ താഴെ നേട്ടം കൈവരിച്ച 13 ജില്ലകളാണ് ഏറ്റവും കുറവ് വാക്‌സിനേഷൻ നടത്തിയിരിക്കുന്നത്. യാദ്ഗിർ, കൊപ്പൽ, തുംകുരു എന്നീ മൂന്ന് ജില്ലകൾ ശരാശരി 90 ശതമാനം നേട്ടം കൈവരിച്ചു.
Comments