ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയ്‌ക്ക് അനുകൂലമായ തരംഗമാണ് അനുഭവപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാർത്താ ഏജൻസിയായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തർപ്രദേശിൽ പാർട്ടിയുടെ നല്ല ഭരണ മാതൃകയെ വോട്ടർമാർ അംഗീകരിക്കുമെന്നും മോദി അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി തരംഗമാണ്. യുപി, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പുകളെ പരാമർശിച്ച് മോദി പറഞ്ഞു. ‘പാർട്ടി ഒരു ഭരണവിരുദ്ധതയല്ല, മറിച്ച് ഭരണത്തിനനുകൂലമായ തരംഗമാണ് അനുഭവിക്കുന്നത്. ജനങ്ങൾ ‘ഡബിൾ എഞ്ചിൻ വളർച്ചയെ വിശ്വസിക്കുന്നു’ എന്നും ബിജെപിയുടെ ഭരണത്തിന്റെ ട്രാക്ക് റെക്കോർഡ് കാണിക്കുന്നത് അത് ‘എല്ലാ വാഗ്ദാനങ്ങളും നിറവേറ്റി’ എന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബിജെപിയോട് ചായ്വ് കാണുന്നുണ്ടെന്ന് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത പ്രധാനമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഞങ്ങൾ പൂർണ ഭൂരിപക്ഷത്തോടെ വിജയിക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും ജനങ്ങൾ ബിജെപിക്ക് അവരെ സേവിക്കാൻ അവസരം നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
















Comments