അഹമദാബാദ്: വിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം. എതിരാളികളെ 44 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ വെസ്റ്റിൻഡീസ് ആതിഥേയരെ ബാറ്റിങ്ങിനയച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 9 വിക്കറ്റിന് 237 റൺസെടുത്തു. രണ്ടാം ഏകദിനത്തിൽ മുൻനിരയുടെ തകർച്ചയ്‌ക്ക് ശേഷമാണ് ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിയത്. ആദ്യ മൂന്ന് വിക്കറ്റുകൾ 43 റൺസിന് വീണ ശേഷമാണ് കെ.എൽ.രാഹുൽ(49), സൂര്യകുമാർ യാദവ്(64) എന്നിവരുടെ മികവിൽ ഇരുന്നൂറിനടുത്തേക്ക് എത്തിയത്.
ഓപ്പണറായി അപ്രതീക്ഷിത സ്ഥാനക്കയറ്റം ലഭിച്ച ഋഷഭ് പന്ത്(18), രോഹിത് ശർമ്മ(5), വിരാട് കോഹ്ലി(18) എന്നിവരാണ് വേഗത്തിൽ പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യൻ മുൻനിരയെ ഷോട്ട്പിച്ച് പന്തുകളിലൂടെയാണ് കരീബിയൻ നിര വീഴ്‌ത്തിയത്. മദ്ധ്യനിരയിൽ രാഹുലിനും സൂര്യകുമാറിനും പിന്തുണയായി വാഷിംഗ്ടൺ സുന്ദറും(24) ദീപക് ഹൂഡയും(29) അവസാന നിമിഷം കരുതലോടെ ബാറ്റ് വീശിയതോടെയാണ് ഇന്ത്യ 200 കടന്നത്.
കരീബിയൻ നിരയ്‌ക്കായി അൽസാരി ജോസും ഓഡിയാൻ സ്മിത്തും ഇരണ്ടു വിക്കറ്റുകൾ വീഴ്‌ത്തി. കീമർ റൂച്ച്, ജാസൺ ഹോൾഡർ, അക്കീൽ ഹൊസീൻ, ഫാബിയാൻ അല്ലെൻ എന്നിവർ ഒരോ വിക്കറ്റ് വീതം വീഴ്‌ത്തി. ഓപ്പണറായി അപ്രതീക്ഷിത സ്ഥാനക്കയറ്റം ലഭിച്ച ഋഷഭ് പന്ത്(18), രോഹിത് ശർമ്മ(5), വിരാട് കോഹ്ലി(18) എന്നിവരാണ് വേഗത്തിൽ പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യൻ മുൻനിരയെ ഷോട്ട്പിച്ച് പന്തുകളിലൂടെയാണ് കരീബിയൻ നിര വീഴ്‌ത്തിയത്. മദ്ധ്യനിരയിൽ രാഹുലിനും സൂര്യകുമാറിനും പിന്തുണയായി വാഷിംഗ്ടൺ സുന്ദറും(24) ദീപക് ഹൂഡയും(29) അവസാന നിമിഷം കരുതലോടെ ബാറ്റ് വീശിയതോടെയാണ് ഇന്ത്യ 200 കടന്നത്.
മറുപടി ബാറ്റിങിനിറങ്ങിയ സന്ദർശകർക്ക് ഇന്ത്യ ഉയർത്തിയ താരതമ്യേന ചെറിയ സ്‌കോർ പിന്തുടരാനായില്ല. 193 റൺസെടുക്കുന്നതിനിടെ എല്ലാവരും വീണു. ഇന്ത്യയുടെ പ്രസീദ് കൃഷ്ണയുടെ ബൗളിങാണ് കരീബിയൻ പടയുടെ നടുവൊടിച്ചത്. ഒമ്പത് ഓവറിൽ 12 റൺസ് മാത്രം വിട്ടു കൊടുത്ത പ്രസീദ് 4 വിക്കറ്റുകൾ വീഴ്‌ത്തി. പ്രസീദ് കൃഷ്ണയാണ് കളിയിലെ താരം.
Comments