കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് തന്നെ; രണ്ടാം നൂറുദിന കർമ്മ പരിപാടി ഇടതു സർക്കാരിന്റെ മറ്റൊരു പി.ആർ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് തന്നെ; രണ്ടാം നൂറുദിന കർമ്മ പരിപാടി ഇടതു സർക്കാരിന്റെ മറ്റൊരു പി.ആർ തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2022, 11:32 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കഴിഞ്ഞ ബജറ്റിൽ പറഞ്ഞത് തന്നെയാണ് രണ്ടാം 100 ദിന കർമ്മ പരിപാടിയായി മുഖ്യമന്ത്രി വീണ്ടും അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭരണ പരാജയത്തിന്റെ ജാള്യത മായ്‌ക്കാനുള്ള പി.ആർ തന്ത്രം മാത്രമാണ് ഈ പ്രഖ്യാപനങ്ങൾ. നിർമാണ മേഖലയിലടക്കം നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. പരമാവധി നിയമനങ്ങൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുമെന്നും അതുവഴി നിയമനം നടത്തുമെന്നതായിരുന്നു ഈ സർക്കാരിന്റെ ആദ്യ നൂറുദിന കർമ്മ പരിപാടിയിലെ ഏറ്റവും വലിയ പ്രഖ്യാപനം. എന്നാൽ രണ്ടാം നൂറുദിന കർമ്മ പരിപാടിയിൽ പി.എസ്.സിയെ കുറിച്ച് ഒന്നും പറയുന്നില്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പോലും ഇരുനൂറ്റി അൻപതോളം ഒ.എ തസ്തികകളും നൂറോളം ടൈപ്പിസ്റ്റ് തസ്തികകളും ഉൾപ്പെടെ വെട്ടിക്കുറച്ചിരിക്കുകയാണ്. എല്ലാ വകുപ്പുകളിലും പിൻവാതിലിലൂടെയുള്ള കരാർ നിയമനങ്ങൾ മാത്രമാണ് നടക്കുന്നത്.

കൊറോണ മഹാമാരി മൂലമുള്ള ലോക്ക്ഡൗൺ കാരണം നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നത്. തൊഴില്ലായ്മ ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കിലാണ്. തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്നതിനുള്ള പുതിയ പദ്ധതികളാണ് സർക്കാർ മുന്നോട്ടു വയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ പദ്ധതികൾ ഒന്നും തന്നെ ഈ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടില്ല. വിവിധ പദ്ധതികളുടെ ഭാഗമായി സ്വാഭാവികമായി ഉണ്ടാകുന്ന തൊഴിലവസരങ്ങൾ മാത്രമാണ് പുതിയ തൊഴിലവസരമായി രണ്ടാം നൂറു ദിന കർമ്മ പരിപാടിയിൽ സർക്കാർ മുന്നോട്ടു വയ്‌ക്കുന്നത്. നൂറു ദിവസത്തിനുള്ളിൽ 140 നിയമസഭാ മണ്ഡലങ്ങളിൽ 100 കുടുംബങ്ങൾക്കു വീതവും 30,000 സർക്കാർ ഓഫീസുകൾക്കും കെ ഫോൺ കണക്ഷൻ നൽകും എന്നാണ് മറ്റൊരു വാഗ്ദാനം. 2019ൽ കരാർ ഒപ്പിട്ട ഈ ബൃഹദ് പദ്ധതി പ്രളയവും കോവിഡും ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങൾ മറികടന്നെന്നാണ് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത്.

ഒന്നാം പിണറായി സർക്കാരിന്റെ 2017-18 ബജറ്റിൽ പ്രഖ്യാപിച്ചതാണ് കെ ഫോൺ പദ്ധതി. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്ന 1000 കോടി മൂലധന ചെലവുവരുന്ന പദ്ധതി 18 മാസം കൊണ്ട് പൂർത്തിയാക്കുമെന്നാണ് ബജറ്റിൽ പറഞ്ഞിരുന്നത്. അഞ്ചു വർഷം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും സൗജന്യ ഇന്റർനെറ്റ് നൽകാൻ കഴിഞ്ഞിട്ടില്ല. എന്നാലിപ്പോൾ 20 ലക്ഷത്തിനു പകരം 14000 കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് നൽമെന്നതാണ് പുതിയ വാഗ്ദാനം. ഈ നിലയ്‌ക്ക് പദ്ധതി പൂർത്തിയാകാൻ ഇനിയും വർഷങ്ങൾ എടുക്കുമെന്നും വി.ഡി.സതീശൻ പറഞ്ഞു.

ലൈഫ് മിഷൻ വഴി ഇരുപതിനായിരം വ്യക്തിഗത വീടുകളുടെയും മൂന്ന് ഭവനസമുച്ചയങ്ങളുടെയും ഉദ്ഘാടനം നിർവഹിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 2021 അവസാനത്തോടെ ഭവനരഹിതരില്ലാത്ത കേരളം എന്നതിയിരുന്നു ലൈഫ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. വിചിത്രമായ മാനദണ്ഡങ്ങൾ ചേർത്ത് ഗുണഭോക്താക്കളുടെ എണ്ണം പരമാവധി വെട്ടിച്ചരുക്കുന്നതിനാണ് മിഷൻ ആദ്യഘട്ടത്തിൽ ശ്രമിച്ചത്. ഈ പാളിച്ച പരിഹരിക്കാൻ 2020 ജൂലൈ 1 നു അപേക്ഷ ക്ഷണിച്ചിരുന്നു. അത്തരത്തിൽ അപേക്ഷ നൽകിയ 9,20,261 അപേക്ഷകരുടെ അന്തിമ ലിസ്റ്റ് ഇതുവരെ തയാറാക്കിയിട്ടില്ല. അന്തിമ പട്ടിക 2020 സെപ്റ്റംബർ 30 നു സമർപ്പിക്കുമെന്ന് ഉറപ്പു നൽകിയ സർക്കാർ നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 6-1-2022 വരെയുള്ള കണക്കു പ്രകാരം 9,20,261 അപേക്ഷകരിൽ 5,83,676 അപേക്ഷകൾ മാത്രമാണ് സർക്കാരിനു പരിശോധിക്കാൻ സാധിച്ചത്. അതിൽ 3,76,701 പേരെയാണ് അർഹതയുള്ളവരായി കണ്ടെത്തിയത്. ലൈഫ് മിഷൻ പദ്ധതിയിൽ ലഭിച്ച അപേക്ഷകൾ പോലും പരിശോധിക്കാൻ സാധിക്കാത്തവർ ഇപ്പോൾ പുതിയ വാഗ്ദാനങ്ങളുമായി വരുന്നത് പരിഹാസ്യമാണ്.

സംസ്ഥാനത്തൊട്ടാകെ വാതിൽപ്പടി സേവനവും അതിദാരിദ്ര്യ സർവേയും, സുഭിക്ഷ ഹോട്ടലുകളും, ഡിജിറ്റൽ സർവേ, ജൈവ കൃഷി, സ്മാർട്ട് റേഷൻ കാർഡുകൾ തുടങ്ങിയവ സർക്കാരിന്റെ മുൻ പ്രഖ്യാപനങ്ങളുടെ ആവർത്തനം മാത്രമാണ്. കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഞങ്ങളും കൃഷിയിലേക്ക് എന്നതാണ് മറ്റൊരു വാഗ്ദാനം. കർഷകർക്ക് പച്ചക്കറി സംഭരിച്ച വകയിൽ ഹോർട്ടികോർപ്പ് പണം നൽകിയിട്ടു മാസങ്ങളായി. ഈ വകയിൽ കോടികണക്കിന് രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. കുടിശ്ശികയായതോടെ കർഷകരും കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. കൃഷിയെ സ്നേഹിക്കുന്ന പല കർഷകരും ഇതിനെ തുടർന്ന് കൃഷി സമ്പൂർണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ്.

സംസ്ഥാനത്ത് കാർഷിക വിള ഇൻഷുറൻസ് നഷ്ടപരിഹാര വിതരണവും മുടങ്ങിയിരിക്കുകയാണ് . കൃഷി നശിച്ചതിനെത്തുടർന്നു കടക്കെണിയിലായ കർഷകർ ഇതോടെ കടുത്ത പ്രതിസന്ധിയിലായി. ഇൻഷുറൻസ് പദ്ധതി പ്രകാരം ക്ലെയിം ആയി കർഷകർക്കു 24 കോടി രൂപയാണു സർക്കാർ നൽകാനുള്ളത്. കുടിശിക പോലും നൽകാതെ പുതിയ പദ്ധതിയുമായി വരുന്നത് കർഷകരെ കബളിപ്പിക്കുന്ന നടപടിയാണ്. പിന്നാക്ക വിഭാഗ വികസനമാണ് കർമ്മ പദ്ധതിയിലെ മറ്റൊരു കാര്യം. കഴിഞ്ഞ ബജറ്റിൽ പദ്ധതി വിഹിത്തിന്റെ അമ്പതു ശതമാനം പോലും ചിലവഴിക്കാൻ സാധിക്കാത്ത സർക്കാരാണ് പട്ടിക ജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗൾക്കായി പുതിയ പദ്ധതികളുമായി വന്നിരിക്കുന്നത്. പട്ടിക ജാതി വിഭാഗത്തിനായി കഴിഞ്ഞ ബജറ്റിൽ പദ്ധതി വിഹിതമായി 1449.89 കോടി രൂപ വകയിരുത്തിയതിൽ വെറും 678.23 കോടി രൂപയാണ്, അതായതു 46.78 ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിക്കാൻ സാധിച്ചത്. പട്ടിക വർഗ്ഗ വിഭാഗത്തിനായി കഴിഞ്ഞ ബജറ്റിൽ 585.43 കോടി രൂപ വകയിരുത്തിയതിൽ വെറും 218.03 കോടി രൂപയാണ്, അതായതു 37.24 ശതമാനം മാത്രമാണ് ചെലവഴിച്ചത്. ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പിലാകാൻ സാധിക്കാതെയാണ് മുഖ്യമന്ത്രി വീണ്ടും പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്നും വി.ഡി.സതീശൻ ആരോപിച്ചു.

Tags: kerala governmentV D SATHEESHAN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies