പനാജി: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് ജനക്ഷേമത്തിലൂന്നിയുള്ള പ്രകടന പത്രികയുമായി ബിജെപി. വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കു ന്നതുൾപ്പെടെയുള്ള ജനോപകാര പ്രദമായ പദ്ധതികളാണ് ബിജെപി പ്രകടന പത്രികയിലുള്ളത്. പ്രകടനപത്രിക കേന്ദ്രമന്ത്രി നിതിൻ ഗഡ്ക്കരിയാണ് പുറത്തിറക്കിയത്.
സംസ്ഥാനത്ത് 100 ചാർജ്ജിംഗ് സ്റ്റേഷനുകൾ തുറക്കാനാണ് തീരുമാനം. പൊതുവാഹനങ്ങളെ വൈദ്യുതിയിലേക്ക് മാറ്റാനാണ് കൂടുതൽ സബ്ഡിസി തീരുമാനിച്ചിരിക്കുന്നത്. അഞ്ചുവർഷ മായി ടാക്‌സി പെർമിറ്റ് ഉള്ള ഡ്രൈവർമാർക്ക് ആറുലക്ഷം രുപയും വൈദ്യുതി മിനിബസ്സു കൾക്കായി 10 ലക്ഷം രൂപയും സബ്‌സിഡി ഇനത്തിൽ നൽകും. എല്ലാ സർക്കാർ ചാർജ്ജിംഗ് കേന്ദ്രത്തിലും പൊതുവാഹനങ്ങൾക്ക് ആദ്യത്തെ ഒരു വർഷം സൗജന്യമായിരിക്കും.
ഇത് കൂടാതെ നിലവിലെ ഇന്ധനങ്ങളിലെ കാർബൺ പുറന്തള്ളുന്നത് ഒഴിവാക്കാനുള്ള സംവിധാനം ഒരുക്കാൻ പെട്രോളിയം കമ്പനികളും വാഹനനിർമ്മാതക്കളും സഹകരിക്കും. എഥനോൾ ചേർത്ത പെട്രോൾ ഒരു പരിഹാരമാണ്. ഇവയ്‌ക്ക് പറ്റിയ തരത്തിൽ ടൊയോട്ട, ഹ്യൂണ്ടായി, മാരുതി, ഹീറോ, ബജാജ് എന്നീ കമ്പനികൾ വാഹനങ്ങളുടെ എഞ്ചിനിൽ വേണ്ട മാറ്റം വരുത്തിയിറക്കാമെന്ന് സമ്മതിച്ചതായും ഗഡ്കരി പറഞ്ഞു.
പാചകവാതക സിലിണ്ടർ ഒരു വർഷത്തേക്ക് സൗജന്യമായി നൽകുന്ന പദ്ധതി, സത്രീകൾക്ക് വീടുനിർമ്മിക്കാനുള്ള വായ്പകൾ,വിനോദ സഞ്ചാര മേഖലയ്‌ക്കായി ഹോംസ്‌റ്റേ നിർമ്മിക്കാൻ അഞ്ചു ലക്ഷം വരെ പലിശ രഹിത വായ്പയും പ്രകടനപത്രികയിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്.
















Comments