ന്യൂഡൽഹി ; ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സാധാരണയാണ് . ഹിന്ദുസ്ഥാൻ കി ലാസ്റ്റ് ഷോപ്പ് എന്ന പേരിൽ അദ്ദേഹം ട്വീറ്റ് ചെയ്ത കടയുടെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത് .
ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഇന്ത്യ-ചൈന അതിർത്തിയിലുള്ള മന ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ചന്ദർ സിംഗ് ബദ്വാളാണ് ഈ ചായക്കട നടത്തുന്നത്. 25 വർഷം മുമ്പ് ഗ്രാമത്തിൽ ആദ്യമായി ചായക്കട തുടങ്ങിയ ആളാണ് ചന്ദർ സിംഗ് .
കുന്നിൻ മുകളിലാണ് കട സ്ഥിതി ചെയ്യുന്നത്. ത്രിവർണ്ണ പതാക ഉയർന്ന് നിൽക്കുന്ന കടയിൽ , ഒരു വലിയ ബോർഡിൽ ഇങ്ങനെ എഴുതിയിരിക്കുന്നു – ‘ ലാസ്റ്റ് ഷോപ്പ് ഓഫ് ഇന്ത്യ ‘
ഈ കടയിൽ നിന്നുള്ള ഒരു കപ്പ് ചായയെ മഹീന്ദ്ര ഒരു വിലപ്പെട്ട വസ്തുവായാണ് ട്വിറ്ററിൽ വിശേഷിപ്പിച്ചിരിക്കുന്നത് . ‘ ഇന്ത്യയിലെ ഏറ്റവും മികച്ച സെൽഫി സ്പോട്ടുകളിൽ ഒന്ന്? ‘ഹിന്ദുസ്ഥാൻ കി ലാസ്റ്റ് ഷോപ്പ്’ എന്നത് ഒരു സവിശേഷ മുദ്രാവാക്യമാണ്. ഇവിടുത്തെ ഒരു കപ്പ് ചായയും വിലമതിക്കാനാവാത്തതാണ് ‘ ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചു . മഹീന്ദ്രയുടെ ഈ ട്വീറ്റ് നിമിഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത് . നൂറുകണക്കിന് ഉപയോക്താക്കൾ ഈ സെൽഫി സ്പോട്ടുകളെ കുറിച്ച് അവരുടെ ഫീഡ്ബാക്കും നൽകിയിട്ടുണ്ട്.
Comments