ഇംഫാൽ: മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതി പരിഷ്‌കരിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് ഫെബ്രുവരി 27ന് പകരം 28ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രണ്ടാംഘട്ട വോട്ടെടുപ്പ് മാർച്ച് മൂന്നിന് പകരം മാർച്ച് അഞ്ചിന് നടക്കും. ഫലം മാർച്ച് 10ന് പ്രഖ്യാപിക്കും.
ഇതിനിടെ മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഹിൻഗാങ് മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിക്കുന്നത്. മണിപ്പൂരിൽ ആകെ 60 സീറ്റുകളാണുള്ളത്. വോട്ടർ പട്ടിക പ്രകാരം ആകെ 20,56,901 സമ്മദിദായകരും സംസ്ഥാനത്തുണ്ട്.
അതേസമയമം മണിപ്പൂരിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു. ഒരു സഖ്യവുമില്ലാതെ ഭൂരിപക്ഷം നേടുന്ന തരത്തിലേക്കാണ് ബിജെപിയുടെ പോരാട്ടം. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തെ മുൻനിർത്തിയായിരുന്നു വികസന പ്രവർത്തനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേകശ്രദ്ധ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെ വിപുലീകരിക്കാൻ സഹായിച്ചുവെന്നും മണിപ്പൂർ ജനത അതിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നവരാണെന്നും ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
















Comments