കൊച്ചി: ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെതിരെ പോക്‌സോ കേസ്. മുൻ മിസ് കേരള അൻസി കബീർ, അഞ്ജന ഷാജി എന്നിവരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന് പിന്നാലെയാണ് റോയ് വിവാദത്തിലാകുന്നത്. കോഴിക്കോട് സ്വദേശികളായ അമ്മയും പ്രായപൂർത്തിയാകാത്ത മകളും ഫോർട്ടുകൊച്ചി പോലീസിൽ നൽകിയ പരാതിയിലാണ് കേസ്.
റോയിയുടെ കൂട്ടാളികളായ സൈജു തങ്കച്ചൻ, അഞ്ജലി എന്നിവർക്കെതിരേയും പരാതി നൽകിയിട്ടുണ്ട്. ഹോട്ടലിൽവെച്ച് റോയ് വയലാറ്റ് ലൈംഗികമായി ഉപദ്രവിച്ചെന്നും അഞ്ജലിയും സൈജുവും കൂട്ടുനിന്നുവെന്നുമാണ് പരാതി. സംഭവം പുറത്തുപറഞ്ഞാൽ സ്വകാര്യ വീഡിയോ പുറത്തുവിടുമെന്നും ഭീഷണിയുണ്ടായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത ഫോർട്ടുകൊച്ചി പോലീസ് അന്വേഷണം, മോഡലുകളുടെ മരണം അന്വേഷിക്കുന്ന പോലീസിന് കൈമാറിയിട്ടുണ്ട്.
റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഡിജെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു മിസ് കേരള അൻസി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തിൽ മരിച്ചത്. ഡിജെ പാർട്ടി നടന്ന ഹാളിൽ ഹോട്ടൽ ഉടമ റോയി ഉണ്ടായിരുന്നു.
















Comments