ന്യൂഡൽഹി : ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കർണാടകയിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാ വിഭാഗങ്ങൾക്കും സ്വീകാര്യമാകുന്ന ഒരു നിയമമാണ് രാജ്യത്തിന് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏകീകൃത സിവിൽ കോർ് ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. രാജ്യം ഒന്നാണ്. അതിനാൽ എല്ലാവർക്കും ഒരു നിയമമാണ് വേണ്ടത്. നിലവിൽ ഒരു വിഭാഗം ആളുകളാണ് രാജ്യത്ത് നിയമം ഉണ്ടാക്കുന്നത്. മതത്തിന്റെ പേരിൽ രാജ്യത്തെ തകർക്കാനുള്ള ശ്രമമാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. ഇതെല്ലാം ഏകീകൃത സിവിൽ കോഡിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ മാസം മുതലാണ് കർണാടകയിൽ ഹിജാബ് വിവാദം ആരംഭിച്ചത്. ഉടുപ്പി പിയു കോളേജിലെ ആറ് വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച് തങ്ങൾക്ക് ക്ലാസിൽ കയറണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. എന്നാൽ സ്‌കൂൾ അധികൃതർ ഇതിന് അനുമതി നൽകാതിരുന്നതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്.
പിന്നീട് ഹിജാബ് ധരിച്ച് ക്ലാസിൽ കയറമെന്ന് ആവശ്യപ്പെട്ട് കോളേജിലെ മുസ്ലീം വിദ്യാർത്ഥികൾ രംഗത്ത് എത്തി. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി മറ്റ് വിദ്യാർത്ഥികളും രംഗത്ത് എത്തിയതോടെ സംഭവം മാദ്ധ്യമങ്ങളിൽ ചർച്ചയായി. തുടർന്ന് മറ്റ് ഭാഗങ്ങളിലെയും മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു.
















Comments