കൊച്ചി: ആരാധകർ ഏറെ ആവേശത്തേടെ കാത്തിരിക്കുന്ന മോഹൻ ലാൽ ചിത്രം ആറാട്ടിലെ ആദ്യ ഗാനം റിലീസ് ചെയ്തു.ഒന്നാം കണ്ടം എന്ന് തുടങ്ങുന്ന ഗാനം ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് റിലീസ് ചെയ്തത്. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 18 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണയാണ്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് ‘ആറാട്ടി’ൽ മോഹൻലാൽ എത്തുന്നത്. കോമഡിക്കു പ്രാധാന്യം നൽകി ഒരുക്കുന്ന സിനിമയിൽ മികച്ച ആക്ഷൻ രംഗങ്ങളുമുണ്ട്.
വിജയരാഘവൻ, സായ്കുമാർ, സിദ്ദിഖ്, ജോണി ആൻറണി, നന്ദു, കോട്ടയം രമേശ്, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, കൊച്ചുപ്രേമൻ, പ്രശാന്ത് അലക്‌സാണ്ടർ, അശ്വിൻ, ലുക്മാൻ, അനൂപ് ഡേവിസ്, രവികുമാർ, ഗരുഡ റാം, പ്രഭാകർ, ശ്രദ്ധ ശ്രീനാഥ്, രചന നാരായണൻകുട്ടി, സ്വാസിക, മാളവിക മേനോൻ, നേഹ സക്‌സേന, സീത തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലേത്
Comments