കൊച്ചി : കർണ്ണാടകയിലെ ബുർഖാ, ഹിജാബ് വിവാദം വിദ്യാലയ മതിൽക്കെട്ടിന് പുറത്തേക്കും വ്യാപിച്ചത് വൻ രാഷ്‌ട്രീയ ,സാമുദായിക പ്രശ്നങ്ങൾക്കാണ് വഴിവെക്കുന്നത് . വിവാദം കർണാടകയും കടന്ന് കേരളത്തിൽ വലിയ അലകളാണ് തീർക്കുന്നത് . മുസ്ലിം ലീഗ് നേതൃത്വത്തിന് പുറമെ കെ മുരളീധരൻ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും വിവാദത്തിൽ അവരവരുടേതായ രീതിയിൽ എണ്ണ പകരാൻ ശ്രമിക്കുന്നുണ്ട് .
എന്നാൽ വിവാദങ്ങൾ അനാവശ്യമാണെന്നും , മുസ്ലിം സമുദായം സ്വയം വിമർശനം നടത്താൻ സമയമായെന്നുമാണ് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെടുന്നത് . നമ്മുടെ ഉമ്മ ഉമ്മമ്മമാരുടെ വേഷം ഓർക്കണമെന്നും , അത് ഈ നാടിന്റെ കൾച്ചറും നാച്ചുറും ചേർന്ന വിധം ആയിരുന്നുവെന്നും അബ്ദുള്ളക്കുട്ടി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു .
മുസ്ലിം സമൂഹം ഈ നാടിന്റെ പൈതൃകത്തോട് ചേർന്ന് തോളോട് തോൾ ചേർന്ന് ജീവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു . തലമറക്കുന്നതിന് ഒരു ഒരു സ്കൂളും എതിരല്ല.മറിച്ച് താലിബാൻ മാതൃകയിൽ ശരീരമാസകലം മറക്കുന്നതിന് എതിരാണ് . മുസ്ലിം സമുദായം ഇന്ന് നയിക്കപ്പെടുന്നത് തീവ്രവാദികളാൽ ആണെന്നും ,അതിനെതിരെ സമുദായത്തിലെ പുരോഗമനവാദികൾ രംഗത്ത് വരണമെന്നും അബ്ദുള്ളകുട്ടി വ്യക്തമാക്കുന്നു
















Comments