പനാജി: ഗോവയിലെ പോളിംഗിൽ മെല്ലെപോക്ക്. 12 മണിവരെയുള്ള കണക്കിൽ 30 ശതമാനത്തിലേക്കാണ് പോളിംഗ് എത്തിയത്. 40 നിയമസഭാ മണ്ഡലങ്ങളിലായി 301 സ്ഥാനാർത്ഥികളാണ് പോരാട്ടത്തിനുള്ളത്. രാവിലെ 11 മണിവരെ 26.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ സ്വന്തം മണ്ഡലമായ സംഘാലിമിൽ 33 ശതമാനത്തിലേക്ക് പോളിംഗ് ഉയർന്നിട്ടുണ്ട്. സാൻഗൂയേമാണ് തൊട്ടുപിന്നിൽ 32.87ശതമാനം പോളിംഗ് രേഖപ്പെടുത്തിയത്. 2017ൽ രാജ്യത്ത് റെക്കോഡ് പോളിംഗാണ് ഗോവയിൽ നടന്നത്. 82.56 ശതമാനം വോട്ടാണ് ജനങ്ങൾ വിവിധ പാർട്ടികൾക്കായി രേഖപ്പെടുത്തിയത്.
പോളിംഗിന്റെ തുടക്കത്തിൽ തന്നെ ഗോവ ഗവർണർ ശ്രീധരൻ പിള്ളയും ഭാര്യയും തെലീഗാവോയിലും മുഖ്യമന്ത്രി പ്രമോദ് സാവന്ത് സംഘാലിമിലും വോട്ട് രേഖപ്പെടുത്തി. 22 സീറ്റുകളിലേറെ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്നാണ് ബിജെപി ആവകാശ പ്പെടുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് 10ന് നടക്കും.
പോളിംഗ് ബൂത്തുകളിൽ ശരാശറി 672 വോട്ടർമാരാണുള്ളത്. രാജ്യത്തെ പൊതു ശരാശരി യേക്കാൾ കുറവാണിത്. വാസ്‌കോ നിയമസഭാ മണ്ഡലത്തിലാണ് ഏറ്റവുമധികം വോട്ടർമാ രുള്ളത്. 35139 വോട്ടർമാരുണ്ട്. ഏറ്റവും കുറവ് വോട്ടർമാരുള്ള മർമഗോവയിൽ 19,958 പേരാണ് വോട്ട് ചെയ്യാനുള്ളത്.
















Comments