ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്‌സ്‌വെൽ ഇന്ത്യയുടെ മരുമകനാകുന്നു. തമിഴ്‌നാട് സ്വദേശി വിനി രാമനുമായുള്ള മാക്‌സ്‌വെല്ലിന്റെ വിവാഹം ഉറപ്പിച്ചു. ഇരുവരുടേയും വിവാഹ ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തമിഴ് ഭാഷയിലുള്ള പരമ്പരാഗത മഞ്ഞനിറത്തിലുള്ള ക്ഷണക്കത്താണ് ശ്രദ്ധനേടുന്നത്. മാർച്ച് 27നാണ് ഇരുവരുടേയും വിവാഹം.
11.35നും 12.35നും ഇടയ്‌ക്കുള്ള മുഹൂർത്തത്തിലാകും വിവാഹം നടക്കുക. മെൽബണിൽ ജനിച്ചുവളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. ഇപ്പോഴും തമിഴ് പാരമ്പര്യം പിന്തുടരുന്നവരാണ് വിനിയുടെ വീട്ടുകാർ. കഴിഞ്ഞ വർഷമായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം. ഇന്ത്യൻ പാരമ്പര്യമനുസരിച്ചുള്ള ചടങ്ങായിരുന്നു വിവാഹ നിശ്ചയത്തിൽ സംഘടിപ്പിച്ചത്.
കൊറോണ വ്യാപനത്തെ തുടർന്ന് ഇരുവരുടേയും വാഹം നീണ്ടുപോവുകയായിരുന്നു. ഹിന്ദു ആചാരപ്രകാരമായിരിക്കും ഇരുവരുടേയും വിവാഹം നടക്കുക. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് മാക്‌സ്‌വെല്ലും വിനിയും വിവാഹിതരാകുന്നത്. ഓസ്ട്രേലിയൻ ടീമംഗമായ മാക്സ്‌വെൽ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെയും സൂപ്പർ താരമാണ്. ഐ.പി.എല്ലിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ താരമാണ് മാക്സ്വെൽ.
Comments