കശ്മീര്‍: ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞാലും മലയാളിക്ക് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആത്മവിശ്വാസമില്ല. പത്താംക്ലാസും ഗുസ്തിയുമെന്ന് പരിഹസിച്ച സ്വര്‍ണ്ണക്കടത്ത് കേസിലെ സ്വപ്‌നസുരേഷ് അനായാസം ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ട് ഞെട്ടിയവരാണ് നമ്മള്‍ മലയാളികള്‍. സ്വപ്‌നയോടുള്ള അവഗണന ആരാധനയോളം വളരുന്ന മലയാളിയുടെ മനസാണ് പിന്നീട് നാം കണ്ടത്.
എന്നാലിതാ കശ്മീരില്‍ നിന്നൊരു മുത്തശി ഇംഗ്ലീഷ് പറയുകയാണ്. നൂറുവയസ്സെങ്കിലും പ്രായംമതിക്കുന്ന കശ്മീരി മുത്തശ്ശി ഇംഗ്ലീഷ് സംസാരിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 37 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ ഇവര്‍ ഇംഗ്ലീഷ് സംസാരിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, മൃഗങ്ങള്‍ എന്നിവയുടെ പേരുകള്‍ ഇംഗ്ലീഷില്‍ പറയുന്നുണ്ട്. ചില വാക്കുകള്‍ പറയാന്‍ ബുദ്ധിമുട്ടുന്നുണ്ട്.
പൂച്ചയെ ക്യാത് എന്നാണ് ഉച്ചരിക്കുന്നത്. മുത്തശ്ശിയുടെ കശ്മീര്‍ കലര്‍ന്ന ഇംഗ്ലീഷ് ഉച്ഛാരണം ആളുകളുടെ മനസ്സിനെ കീഴടക്കിയതാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായ വീഡിയോ സാക്ഷ്യപ്പെടുത്തുന്നത്. സയ്യിദ് സ്ലീറ്റ് ഷാ എന്നയാളാണ് ഈ രംഗം ട്വിറ്ററില്‍ പങ്കുവച്ചത്.
പങ്കുവച്ച വീഡിയോക്കൊപ്പം ജീവിതത്തിന്റെ ചാക്രീകത, കുട്ടിക്കാലത്ത് എങ്ങനെയാണ് നമ്മള്‍ ഭാഷ പഠിച്ചത്. ജീവിതകാലം മുഴുവന്‍ നമ്മള്‍ വിദ്യാര്‍ത്ഥികളാണ് എന്നീ വാക്കുകള്‍ ചേര്‍ത്തിട്ടുണ്ട്. ഈ മുത്തശ്ശിയുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഫെയ്‌സ് ബുക്ക്, വാട്‌സ് ആപ് എന്നിവ വഴി ഈ വീഡിയോ പ്രചരിക്കുന്നുണ്ട്. അതെ സമയം വൈകി ഭാഷ പഠിച്ചയാളാണ് മുത്തശ്ശിയെന്നാണ് സംശയമുയരുന്നത്. ഭാഷാപ്രാവീണ്യത്തോടൊപ്പം മുത്തശ്ശിയുടെ ഓര്‍മശക്തിയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
















Comments