രഞ്ജിത്ത് മേനോന് സംവിധാനം ചെയ്യുന്ന നക്ഷത്രങ്ങള്‍ സാക്ഷി എന്ന ചിത്രത്തിന്റെ പൂജാകര്‍മ്മവും സ്വിച്ച് ഓണ്‍കര്‍മവും ചലച്ചിത്ര താരം ഇബ്രാഹിം കുട്ടി, രാഷ്ട്രീയ നേതാക്കളായ സി.ഹരിദാസ്, ടി.എം സിദ്ധിഖ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
അമിതാഭ് സദാനന്ദന് ആണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. സന്തോഷ് ചോഴിയാട്ടയില്‍, ഷജീര്‍ നാലകത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത സംവിധാനം ഷമേജ് ശ്രീധര്‍, അസോസിയേറ്റ് ഡയറക്ടര്‍ വിനയ ചന്ദ്രന് ,അസിസ്റ്റന്റ് ഡയറക്ടര്‍ രാഹുല്‍ രാമചന്ദ്രന്,പ്രൊഡക്ഷന്‍ കണ്ട്രോളര് രമേശ് പള്ളത്തൂര് എന്നിവരാണ്. ഇബ്രാഹിംകുട്ടി, ഉഷ, ആദിത്യന്, അവന്തിക സന്തോഷ്, അര്ജുന് രഞ്ജിത്ത് തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. മാര്‍ച്ച് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന നക്ഷത്രങ്ങള്‍ സാക്ഷി പാലക്കാട്,മലപ്പുറം ജില്ലകളിലാണ് ചിത്രീകരിക്കുന്നത്. ഈ വര്‍ഷം വിഷു റിലീസായി ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.
ലോക്ക്ഡൗണിലെ നിയന്ത്രണങ്ങള്‍ ലോകത്താകമാനമുള്ള സിനിമയുടെ നിലനില്‍പ്പിനു തന്നെ വെല്ലുവിളിയായി മാറിയ അവസരത്തിലാണ് രഞ്ജിത്ത് മേനോനും കൂട്ടുകാര്‍ക്കും ഇത്തരത്തില്‍ വ്യത്യതമായൊരു ചിത്രത്തിന്റെ ആശയമുദിച്ചത്. ചി്ത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ എല്ലാം തന്നെ സഹപാഠികളാണ്.
Comments