ഭോപ്പാൽ: പുൽവാമയിൽ ഇന്ത്യൻ സൈനികരെ ഭീകരർ വധിച്ചതിൽ ഇന്ത്യക്കെതിരെ പോസ്റ്റിട്ട വിദ്യാർത്ഥി അറസ്റ്റിൽ. ബാബറി വിഷയത്തിലെ തിരിച്ചടിയെന്നാണ് പോസ്റ്റിലെ പരാമർശം. രാജ്യവിരുദ്ധ പോസ്റ്റിട്ടത് കശ്മീരിൽ നിന്നുള്ള വിദ്യാർത്ഥിയാണെന്ന മധ്യപ്രദേശ് പോലീസ് അറിയിച്ചു. കേന്ദ്രസർക്കാറിന്റെ പ്രത്യേക വിദ്യാഭ്യാസ സഹായം സ്വീകരിച്ച് പഠിക്കുന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്.
മധ്യപ്രദേശിലെ നീമൂച്ച് ജില്ലയിലെ പിജി കോളേജിലെ ഒന്നാം വർഷ ബീകോം വിദ്യാർ ത്ഥിയാണ് അറസ്റ്റിലായത്. പുൽവാമയിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ ചിത്രങ്ങളെ വികലമാക്കി അതിവൈകാരികമായിട്ടാണ് പോസ്റ്റിട്ടത്. നീമൂച്ചിലെ ബിജെപി പ്രവർത്ത കനാണ് കേസ് കൊടുത്തത്. മതപരവും വർഗ്ഗീയവുമായ ചേരിതിരിവ് സൃഷ്ടിക്കാ നുള്ള ശ്രമം ഇതിന് മുമ്പും ഈ വിദ്യാർത്ഥി നടത്തിയതായാണ് വിവരം. 124(എ), 153എ, 505 എന്നീ വകുപ്പുകളിട്ട് കേസ് എടുത്തതായും പോലീസ് അറിയിച്ചു. വിദ്യാർത്ഥിയുടെ ലാപ്‌ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
ഇസ്ലാമിക മതമൗലികവാദത്തിന്റെ ഭാഗമായി സൈനിക വിഭാഗത്തേയും കേന്ദ്രസർക്കാ റിനേയും നിന്ദിക്കുന്നതും സമൂഹമാദ്ധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നതും ഗുരുതര മായ കുറ്റമായിട്ടാണ് പരിഗണിക്കുന്നത്. കശ്മീരിൽ നിന്നും മധ്യപ്രദേശിൽ പഠനത്തി നായി എത്തിയ വിദ്യാർത്ഥി ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധപ്പെട്ടയാളാണോ എന്ന അന്വേഷണവും നടക്കുന്നുണ്ട്. വിവിധ സമൂഹമാദ്ധ്യമങ്ങളിലൂടെ പാകിസ്താൻ സൈന്യ ത്തിനെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് കശ്മീർ വിദ്യാർത്ഥിയെന്നും പോലീസ് കണ്ടെ ത്തിയിട്ടുണ്ട്.
Comments