മംഗളൂരു :ഹിജാബ് വിഷയത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് കർണ്ണാടകയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു.ഉഡുപ്പി നഗരത്തില്‍ പൂര്‍ണമായും, മറ്റു ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഇരുന്നൂറ് മീറ്റര്‍ ചുറ്റളവിലുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സംസ്ഥാനത്ത് പ്രീ-യൂണിവേഴ്‌സിറ്റി ക്‌ളാസ്സുകളും ഡിഗ്രി ക്ലാസുകളും ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു .
മതപരമായ വസ്ത്രങ്ങൾ ധരിച്ച് സ്‌കൂളുകളിൽ എത്തരുതെന്ന കോടതി നിർദേശത്തോടെയാണ് ക്ലാസുകൾ ആരംഭിച്ചത്.എന്നാൽ ശിവമോഗ ഉൾപ്പെടെ പല ജില്ലകളിലും മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ചാണെത്തിയത്.ഇത് മാറ്റാതെ സ്‌കൂളിൽ പ്രവേശിക്കില്ലെന്ന നിലപാടിലാണ് ചില പെൺകുട്ടികളൂം രക്ഷിതാക്കളും . മതപരമായ വസ്ത്രം ധരിച്ചവർക്ക് സ്കൂൾ അധികൃതർ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.ചിലർ ഹിജാബും,ബുർഖയും അഴിച്ചു മാറ്റാൻ തയ്യാറായിട്ടുണ്ട്. മുസ്ലിം വിദ്യാർഥികൾ പലയിടത്തും ക്‌ളാസ്സുകൾ ബഹിഷ്‌ക്കരിച്ച് പ്രകടനം നടത്തി
മത പരമായ വസ്ത്രം ധരിക്കാതെ ക്‌ളാസിൽ കയറാനോ,പരീക്ഷ എഴുതാനോ തയ്യാറല്ലെന്ന നിലപാടിൽ ചിലർ വീട്ടിലേക്ക് മടങ്ങി.എസ്.എസ്.എൽ.സി. മാതൃകാപരീക്ഷയെഴുതാൻ വിദ്യാർത്ഥികളെ അനുവദിക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആവശ്യം. മൈസൂരു ജില്ലയിലെ വിവിധ സ്കൂളുകളിലായി ഹിജാബ് ധരിച്ചെത്തിയ 43 വിദ്യാർത്ഥിനികൾക്ക് എസ്.എസ്.എൽ.സി. മാതൃകാപരീക്ഷയിൽ ഹാജരാകാനായില്ലെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
ഹിജാബ് വിഷയത്തിൽ വിധി വരുംവരെ കോളേജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.ഹിജാബ് വിവാദത്തെത്തുടർന്ന് അടച്ചു പൂട്ടിയ വിദ്യഭ്യാസ സ്ഥപനങ്ങൾ തുറക്കണമെന്നും ഹൈക്കോടതി നിർദേശിചിരുന്നു . തുടർന്നാണ് കർണാടക സർക്കാർ കോളേജുകൾ തുറക്കാൻ തീരുമാനിച്ചത്.
ഹിജാബ് വിവാദം മനപ്പൂർവം സൃഷ്ടിച്ചതാണെന്നും,വിവാദത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ആരോപണം ഉണ്ട്.വിദ്യാർത്ഥികൾക്കൊപ്പം എത്തുന്നവർ മത മൗലികവാദ സംഘടനകളിൽ പെട്ടവർ ആണെന്നും,വിഷയം ദേശീയതലത്തിലേക്ക് വ്യാപിപ്പിച്ച് സംഘർഷം സൃഷ്ട്ടിക്കാൻ നീക്കം നടക്കുന്നതായും സൂചനയുണ്ട്.സംഘർഷ സാധ്യത കണക്കിലെടുത്താണ് വിവിധയിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്
















Comments