ഇസ്ലാമാബാദ് : പാകിസ്താനിൽ നടക്കുന്ന സൂപ്പർ ലീഗ് മത്സരത്തിനിടെ അശ്ലീല ആംഗ്യവിക്ഷേപം കാട്ടി പാക് ഫാസ്റ്റ് ബൗളർ സൊഹൈൽ തൻവീർ . മത്സരത്തിനിടെ സൊഹൈൽ തൻവീറും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ബെൻ കട്ടിംഗും തമ്മിൽ കടുത്ത പോരാട്ടം നടന്നു. ഇതിനൊടുവിലാണ് ഇരുവരും അശ്ലീല ആംഗ്യം കാണിച്ചത് .
ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 2018 ൽ കളിച്ച കരീബിയൻ പ്രീമിയർ ലീഗിനിടെയും സൊഹൈൽ തൻവീർ ബെൻ കട്ടിംഗിനോട് സമാനമായ രീതിയിൽ പെരുമാറിയിരുന്നു . അന്നും ഇത്തരത്തിൽ നടുവിരൽ ഉയർത്തിക്കാട്ടിയപ്പോൾ തൻ വീറിന് ശിക്ഷയും ലഭിച്ചു . പാക് സൂപ്പർ ലീഗ് മത്സരത്തിനിടെ വീണ്ടും അതേ തെറ്റ് ആവർത്തിച്ചിരിക്കുകയാണ് താരം. കട്ടിംഗിന്റെ ക്യാച്ച് എടുത്ത ശേഷമായിരുന്നു ഇത്തവണ അശ്ലീല ആംഗ്യ വിക്ഷേപം . ഇതിന് മറുപടിയായി ബെൻ കട്ടിംഗും വിരൽ ഉയർത്തിക്കാട്ടുകയായിരുന്നു.
















Comments