ചണ്ഡീഗഢ്: അപകടകരമായ പല തരം സാഹസങ്ങൾ കാണിച്ച് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാനുള്ള തത്രപ്പാടിലാണ് ഇന്ന് ചില ആളുകൾ. ചിലർ ഇതിൽ വിജയിക്കുകയും മറ്റു ചിലർ പരാജയം ഏറ്റുവാങ്ങുകയും ചെയ്യുന്നു. ഇത്തരം സാഹസങ്ങളിൽ ഏർപ്പെട്ട് ജീവൻ നഷ്ടപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിലൊരു കൈവിട്ട കളിയിലൂടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഒരു യുവാവ്.
ഫരീദാബാദിലെ അമ്പരചുമ്പിയായ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിൽ നിന്നും വ്യായാമം ചെയ്യുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. പന്ത്രണ്ടാം നിലയിലെ ബാൽക്കണിയുടെ പടിയിൽ തൂങ്ങിക്കിടന്നാണ് യുവാവിന്റെ വ്യായാമം. ട്വിറ്ററിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം അനേകം ആളുകളാണ് കണ്ടത്.
വീഡിയോയിൽ ‘അവന് വ്യായാമം ചെയ്യുകയാണ്’ എന്ന് ഒരു യുവതി ഉച്ചത്തിൽ വിളിച്ച് പറയുന്നതും കേൾക്കാം. വീഡിയോയുടെ അവസാനം വ്യായാമം ചെയ്യുകയായിരുന്ന വ്യക്തി കൂളായി തിരിച്ച് ബാൽക്കണിയിലേയ്‌ക്ക് പ്രവേശിക്കുന്നതും കാണാം. ദൃശ്യങ്ങൾ കണ്ട ആളുകൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഒന്ന് വൈറലാവാൻ വേണ്ടി സ്വന്തം ജീവൻ പണയം വെയ്‌ക്കണോ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
















Comments