കൊച്ചി: ട്വന്റി ട്വന്റി പ്രവർത്തകനെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ബഷീർ, സൈനുദ്ദീൻ, അബ്ദുറഹ്മാൻ, അബ്ദുൽ അസീസ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. കോലഞ്ചേരി കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്തു. പരിക്കേറ്റ ദീപു അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്. ദീപുവിന്റെ വീട്ടുകാർ ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയിരുന്നു.
കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിച്ച് സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിൽ പങ്കെടുത്തതിനാണ് ദീപുവിനെ സിപിഎമ്മുകാർ മർദ്ദിച്ചത്. ദീപുവിന്റെ വയറ്റിൽ ഉൾപ്പെടെ മുറിവുകളുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഗുരുതരാവസ്ഥയിലായ ദീപുവിനെ അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല.
സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്ഇബി തടസ്സം നിന്നത് എംഎൽഎയും സർക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളിൽ 15 മിനിറ്റു വിളക്കണച്ച് പ്രതിഷേധിക്കാൻ ട്വന്റി ട്വന്റി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും പ്രതിഷേധ സമരത്തിൽ പങ്കാളിയായി. ഇതിൽ പ്രകോപിതരായാണ് സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചത്. അവശനിലയിലായ ഇയാളെ വാർഡ് മെമ്പറും സമീപവാസികളും എത്തിയാണ് രക്ഷിച്ചത്.
















Comments