തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പൊങ്കാല തര്‍പ്പണം. രാവിലെ 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചയ്‌ക്ക് 1.20നാണ് പൊങ്കാല നിവേദ്യം. 1500 പേര്‍ക്ക് പൊങ്കാല നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തര്‍ക്ക് വീടുകളില്‍ പൊങ്കാല ഇടാം.
ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കത്തിച്ച ശേഷം മേല്‍ശാന്തി ദീപം സഹമേല്‍ശാന്തിക്ക് കൈമാറും വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാരയടുപ്പിലും സഹമേല്‍ശാന്തി അഗ്നി പകരുന്നതോടെ പൊങ്കാലയ്‌ക്ക് തുടക്കമാകും. ഭക്തര്‍ വീടുകളില്‍ അര്‍പ്പിക്കുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്ന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.
പണ്ടാര ഓട്ടം നടത്തും. പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹികള്‍ വ്യക്തമാക്കി. കൂടാതെ, ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകള്‍ ജനങ്ങള്‍ പാലിക്കണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ക്ഷേത്രത്തില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ മൂന്ന് മാസത്തിനുള്ളില്‍ കൊറോണ പോസിറ്റീസ് ആയതിന്റെ രേഖ ഹാജരാക്കണം. രോഗലക്ഷണമുള്ളവര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനമില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Comments