ഭക്തിനിർഭരമായി അനന്തപുരി; വ്രതശുദ്ധിയുടെ നിറവിൽ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ഭക്തിനിർഭരമായി അനന്തപുരി; വ്രതശുദ്ധിയുടെ നിറവിൽ ആറ്റുകാൽ അമ്മയ്‌ക്ക് പൊങ്കാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 11:09 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ആറ്റുകാൽ പൊങ്കാലയ്‌ക്ക് തുടക്കും. ക്ഷേത്രം മേൽശാന്തി പി.ഈശ്വരൻ നമ്പൂതിരിയിൽ നിന്നും സഹമേൽശാന്തി അഗ്നി ഏറ്റുവാങ്ങി പണ്ടാര അടുപ്പിൽ പകർന്നു. വിഗ്രഹത്തിന് മുന്നിൽ നിന്നും പകർന്ന അഗ്നി തിടപ്പള്ളിയിലും വലിയ തിടപ്പള്ളിയിലുമുള്ള അടുപ്പുകളിൽ പകർന്ന ശേഷമാണ് പണ്ടാര അടുപ്പിൽ പകർന്നത്. ഈ സമയത്ത് തന്നെ വീടുകളിലുള്ള ഭക്തർ അടുപ്പുകളിൽ തീ കത്തിയ്‌ക്കും. ഉച്ചയ്‌ക്ക് 1.20നാണ് പൊങ്കാല നിവേദ്യം.

പൊങ്കാലയ്‌ക്ക് മുന്നോടിയായി അനേകം ഭക്തരാണ് ക്ഷേത്ര ദർശനത്തിനെത്തിയത്. അതേസമയം, പൊങ്കാല ദിവസമായ ഇന്ന് ദേവിയുടെ പുറത്തെഴുന്നിള്ളത്തിന് അകമ്പടി സേവിക്കാൻ കൊമ്പൻ തൃക്കടവൂർ ശിവരാജു എത്തി.

1500 പേർക്ക് പൊങ്കാല നടത്താൻ സർക്കാർ അനുമതി നൽകിയിരുന്നുവെങ്കിലും ഇളവ് വേണ്ടെന്ന് ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു. ഭക്തർക്ക് വീടുകളിൽ പൊങ്കാല ഇടാം. ഭക്തർ വീടുകളിൽ അർപ്പിക്കുന്ന പൊങ്കാല നിവേദിക്കാനായി പൂജാരിമാരെ നിയോഗിച്ചിട്ടില്ലെന്ന് ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. പണ്ടാര ഓട്ടം നടത്തും. പുറത്ത് എഴുന്നള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ലെന്നും ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി. കൂടാതെ, ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവുകൾ ജനങ്ങൾ പാലിക്കണമെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഐതീഹ്യം

കുംഭനാളിലെ കാർത്തിക നാളിൽ ആരംഭിച്ചു പത്തു ദിനങ്ങളിലായി കൊണ്ടാടുന്ന ഉത്സവത്തിൽ ഏറ്റവും പ്രധാനം പൂരവും പൗർണമിയും ചേർന്ന് വരുന്ന ദിനമാണ് . അന്നാണ് പേരുകേട്ട ആറ്റുകാൽ പൊങ്കാല നടത്തപ്പെടുന്നതും , കേരളത്തിന്റെ വിവിധഭാഗങ്ങളിൽ നിന്ന് ലക്ഷകണക്കിന് സ്ത്രീകൾ വൃതം നോറ്റ് അമ്മക്ക് പൊങ്കാല സമർപ്പിക്കാൻ എത്തുന്നതും . സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നടത്തപ്പെടുന്ന പൊങ്കാലയിൽ ലോകത്തിൽ ഏറ്റവും കൂടുതൽ സ്ത്രീജനങ്ങൾ പങ്കെടുക്കുന്നതിനാൽ ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട് .

ആറ്റുകാൽ ക്ഷേത്രത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ് .കാവേരിപട്ടണത്തിലെ ധനികനായ വ്യക്തിയുടെ മകളായിരുന്ന കണ്ണകിയെ വിവാഹപ്രായം എത്തിയപ്പോൾ കോവലൻ എന്ന വ്യക്തിക്ക് ധാരാളം പൊന്നും പണവും നൽകി വിവാഹം ചെയ്തു കൊടുത്തു . എന്നാൽ കോവലൻ മാധവി എന്ന സ്ത്രീയുമായി പ്രണയബന്ധം സ്ഥാപിക്കുകയും , തന്റെ സ്വത്തുക്കൾ മുഴുവൻ അവൾക്കായി ചിലവഴിക്കുകയും ചെയ്തു. ഒടുവിൽ ദരിദ്രനായി മാറിയ കോവലനെ മാധവി പുറത്താക്കുകയും , തെറ്റ് മനസിലാക്കിയ അയാൾ കണ്ണകിയുടെ അടുത്ത് തിരിച്ചെത്തുകയും ചെയ്തു. പതിവൃതയായിരുന്ന കണ്ണകി അയാളുടെ തെറ്റ് പൊറുത്ത് പുതിയൊരു ജീവിതം ആരംഭിക്കുകയും ചെയ്തു .

എന്നാൽ ദാരിദ്ര്യത്തിൽ മുങ്ങി പോയിരുന്ന അവരുടെ ജീവിതം കരുപ്പിടിപ്പിക്കാൻ , കണ്ണകിയുടെ പവിഴം നിറച്ച ചിലമ്പ് വിൽക്കുവാൻ തീരുമാനിച്ചു കൊണ്ട് മധുരയിലേക്ക് പുറപ്പെട്ടു . ആ സമയം പാണ്ഡ്യരാഞ്ജിയുടെ മുത്ത് നിറച്ച ചിലമ്പ് മോഷണം പോയിരുന്നു . കൊട്ടാരം തട്ടാൻ തന്നെയായിരുന്നു ചിലമ്പ് മോഷ്ടിച്ചിരുന്നത് . കോവലനും കണ്ണകിയും നിർഭാഗ്യവശാൽ ചിലമ്പ് വിൽക്കാനായി എത്തിപ്പെട്ടത് അതെ തട്ടാന്റെയടുത്തായിരുന്നു . അയാൾ അവസരം മുതലാക്കി രാഞ്ജിയുടെ ചിലമ്പ് മോഷ്ടിച്ചത് കോവലനാണെന്ന് പാണ്ഡ്യരാജാവിനെ അറിയിക്കുകയും , രാജാവിന്റെ പട്ടാളക്കാർ കോവലനെ ബന്ദിയാക്കി രാജസദസ്സിൽ ഹാജരാക്കുകയും ചെയ്തു . എന്നാൽ ചിലമ്പിനുള്ളിൽ പവിഴമാണെന്നുള്ളത് തെളിയിക്കാൻ കോവലൻ പരാജയപ്പെടുകയും , രാജാവ് അയാൾക്ക്‌ മരണശിക്ഷ നൽകുകയും ചെയ്തു .

ഇതറിഞ്ഞു ദുഖിതയായി കൊട്ടാരത്തിൽ എത്തിയ കണ്ണകി , തന്റെ ചിലമ്പ് നിലത്തെറിഞ്ഞു പൊട്ടിക്കുകയും , അതിൽ നിന്ന് പുറത്തു ചാടിയ പവിഴങ്ങൾ കണ്ടു രാജാവും രാഞ്ജിയും പശ്ചാത്താപത്തിൽ പെടുകയും ചെയ്തു . തന്റെ ദുഖത്തിന്റെ ആധിക്യത്തിൽ കണ്ണകി തന്റെ മുല പറിച്ചെറിയുകയും , അത് ചെന്ന് വീഴുന്ന സ്ഥലം കത്തി ചാമ്പലാവും എന്ന് ശപിക്കുകയും ചെയ്തു . അതോടെ അവിടെ നിന്ന് കണ്ണകിയെ കാണാതായി .

ആറ്റുകാലുണ്ടായിരുന്ന പ്രസിദ്ധമായിരുന്ന തറവാട്ടിലെ പരമസാത്വികനായ കാരണവർ കിള്ളിയാറ്റിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒരു ബാലിക തന്നെ അക്കരെ കടത്തി വിടാമോ എന്ന് ചോദിക്കുകയും , അദ്ദേഹം തന്റെ തോളിൽ കയറ്റി ബാലികയെ അക്കരെയെത്തിക്കുകയും ചെയ്തു . അന്ന് രാത്രി കാരണവരുടെ സ്വപ്നത്തിൽ ബാലിക അവതരിക്കുകയും , താൻ ആദിപരാശക്തിയാണെന്നും , നാളെ രാവിലെ അടുത്തുള്ള കാവിൽ ചെന്ന് മൂന്ന് വരകളുള്ള സ്ഥലത്തു തന്നെ കുടിയിരുത്തണം എന്നാവശ്യപ്പെടുകയും ചെയ്തു . ആദിപരാശക്തിയുടെ മറ്റൊരു ഭാവമായ കണ്ണകിയാണ് ബാലിക രൂപത്തിൽ കാരണവരുടെ മുന്നിൽ അവതരിച്ചത് എന്നും വിശ്വസിക്കുന്നു .

പിറ്റേന്ന് തൊട്ടടുത്തുള്ള കാവിൽ ചെന്ന കാരണവർ ശൂലം കൊണ്ട് വരച്ച മൂന്ന് വരകൾ കാണുകയും , അദ്ദേഹം അവിടെ ക്ഷേത്രം പണിയുകയും ദേവിയെ കുടിയിരുത്തുകയും ചെയ്തു . പിന്നീട് ക്ഷേത്രം പുതുക്കി പണിതപ്പോൾ ശൂലം, അസി, ഫലകം, കങ്കാളം എന്നിവ ധരിച്ച ചതുര്‍ബാഹുവായ ഭദ്രകാളിയെ പ്രതിഷ്ഠിക്കുകയും ചെയ്തു.

ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല ഭക്തരുടെ ആത്മസമർപ്പണമാണ് . മനസ്സുരുകി അമ്മക്ക് പൊങ്കാല അർപ്പിച്ചാൽ ആഗ്രഹ സാഫല്യം ഉണ്ടാകും എന്നുള്ളത് സുനിശ്ചിതമാണ് . വൃത ശുദ്ധിയോടെ വേണം പൊങ്കാല സമർപ്പണം . ശ്രീകോവിലിൽ നിന്ന് തെളിയിക്കുന്ന ദീപം ക്ഷേത്രത്തിന് മുന്നിലുള്ള പണ്ടാര അടുപ്പിൽ തെളിയിച്ചതിന് ശേഷമേ പൊങ്കാല അടുപ്പിൽ അഗ്നി പകരുകയുള്ളൂ . പൊങ്കാല നിവേദ്യമായി ഭക്തർ സാധാരണയായി വെള്ളച്ചോറ് , വെള്ളപായസം , കുമ്പിൾ , ശരക്കരപായസം തുടങ്ങിയവയാണ് ഉണ്ടാക്കുക .

പൊങ്കാല നിവേദ്യം , താലപ്പൊലി , കുത്തിയോട്ടം , പുറത്തെഴുന്നള്ളിപ്പ് , പാടി കാപ്പഴിക്കൽ , ഗുരുതി എന്നിവയോടു കൂടിയാണ് മഹോത്സവം സമാപിക്കുന്നത് . മാതൃഭാവത്തിലുള്ള ആറ്റുകാലമ്മയെ വണങ്ങുന്നത് സർവദുഃഖത്തിനും ശമനം ഉണ്ടാക്കുന്നതാണ് .

Tags: Attukal Pongala
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

കാൽ നൂറ്റാണ്ട് പിന്നിട്ട് കിഎഫ്ബി

Latest News

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies