തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗവർണറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി പുതിയ തസ്തിക സൃഷ്ടിച്ചിട്ടുണ്ട്.
ഗവർണറുടെ ഓഫീസിൽ എത്തുന്ന അതിഥികളുടെയും ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളുടെയും ചിത്രം രാജ്ഭവനുവേണ്ടി എടുക്കുന്നതാണ് ഫോട്ടോഗ്രാഫറുടെ തൊഴിൽ. 27,800 മുതൽ 59,400 രൂപ ശമ്പള സ്കെയിലിലാണ് നിയമനം.
ഏഴു ശതമാനം ഡിഎയും 10 ശതമാനം എച്ച്ആർഎയും ചേരുമ്പോൾ പ്രതിമാസം 32,536 രൂപ ശമ്പളം ലഭിക്കും. വർഷങ്ങളായി രാജ്ഭവനിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനാൽ ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തണമെന്നായിരുന്നു ഗവർണറുടെ ഓഫീസിന്റെ ശുപാർശ.
Comments