അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത് പാവങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകാത്തതിനാലെന്ന് രാഹുൽ; സിദ്ദുവുമായുളള പ്രശ്നമല്ലേയെന്ന് സോഷ്യൽ മീഡിയ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയത് പാവങ്ങൾക്ക് സൗജന്യ വൈദ്യുതി നൽകാത്തതിനാലെന്ന് രാഹുൽ; സിദ്ദുവുമായുളള പ്രശ്നമല്ലേയെന്ന് സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 09:49 pm IST
FacebookTwitterWhatsAppTelegram

അമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ മാറ്റിയതിന് കാരണമായി ശുദ്ധ നുണ തട്ടിവിട്ട് രാഹുൽ ഗാന്ധി. കോൺഗ്രസിനുളളിലെ പടലപ്പിണക്കവും കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ധുവുമായുളള പ്രശ്‌നങ്ങളാണ് അമരീന്ദറിനെ മാറ്റാൻ കാരണമെന്നത് അങ്ങാടിപ്പാട്ടായ കാര്യമാണ്. എന്നാൽ ഇത് ബോധപൂർവ്വം മറച്ചുവെച്ചാണ് രാഹുൽ പച്ചക്കളളവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രി പദത്തിലിരിക്കെ പാവങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകാതിരുന്നതിനാലാണ് ക്യാപ്റ്റനെ ഒഴിവാക്കിയതെന്നാണ് രാഹുലിന്റെ പുതിയ ന്യായീകരണം. നേരത്തെ ഒരിക്കൽ പോലും കോൺഗ്രസ് നേതാക്കൾ ഇത്തരമൊരു കാരണം പറഞ്ഞിട്ടില്ലെന്നതാണ് ഏറെ കൗതുകം

എന്തുകൊണ്ടാണ് ക്യാപ്റ്റൻ അമരീന്ദർ സിംഗിനെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് നിങ്ങളോട് പറയാം. പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി നൽകാൻ അദ്ദേഹം സമ്മതിച്ചില്ല. വൈദ്യുതി വിതരണ കമ്പനികളുമായൊക്കെ താൻ കരാറുകളിൽ ഏർപ്പെട്ടിട്ടുരുന്നുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എന്നാൽ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് നേതാവിനെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്.

ക്യാപ്റ്റന്റെ രാജിക്ക് പിന്നിൽ പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ അല്ലേയെന്ന ചോദ്യമുയർന്നു. പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസിനിടയിലെ ഉൾപ്പോരും ആഭ്യന്തര കലഹങ്ങളും മറച്ചുപിടിക്കാനാണ് രാഹുലിന്റെ വെളിപ്പെടുത്തലെന്നും വിമർശകർ വിലയിരുത്തി. മുഖ്യമന്ത്രി സ്ഥാനത്തിനുള്ള കോൺഗ്രസിലെ വടംവലി മൂലം പഞ്ചാബിലുണ്ടാക്കിയ രാഷ്‌ട്രീയ പ്രതിസന്ധിയെ തേച്ചുമായ്‌ക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും സമൂഹമാദ്ധ്യമങ്ങളിൽ വിമർശകർ പ്രതികരിച്ചു. വരുന്ന 20നാണ് പഞ്ചാബിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.

അമരീന്ദറിന്റെ പിൻമാറ്റത്തോടെ പഞ്ചാബിൽ കോൺഗ്രസ് വലിയ തിരിച്ചടിയാണ് നേരിടുന്നത്. സംസ്ഥാന സർക്കാരിനെതിരായ വികാരവും പ്രചാരണത്തിൽ പ്രകടമാണ്. ഇതൊക്കെ മറച്ചുപിടിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് രാഹുലിന്റെ പുതിയ പ്രസ്താവനയെന്നാണ് വിലയിരുത്തൽ. ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.

Tags: PN2022Punjab elections
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies