കൊല്ലം : പാരിപ്പള്ളിയിൽ കള്ളനോട്ട് നൽകി സിഗരറ്റ് വാങ്ങാൻ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. പാരിപ്പള്ളിയിൽ വാടയ്‌ക്ക് താമസിച്ചുവരികയായിരുന്ന സുനിയാണ് പിടിയിലായത്. 500 രൂപയുടെ കള്ളനോട്ട് ആണ് ഇയാൾ കടയിൽ നൽകിയത്.
ഇന്നലെയായിരുന്നു സംഭവം. മീനാട് പാലത്തിന് അടുത്തുള്ള കടയിൽ നിന്നാണ് ഇയാൾ കള്ളനോട്ട് നൽകി സിഗരറ്റ് വാങ്ങാൻ ശ്രമിച്ചത്. എന്നാൽ നോട്ട് കണ്ട് സംശയം തോന്നിയ കടക്കാരൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഉടനെ പോലീസ് സ്ഥലത്ത് എത്തി.
പോലീസിനെ കണ്ടതും മറ്റൊരു കടയിൽ നിന്നും സാധനങ്ങൾ വാങ്ങുകയായിരുന്ന ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ നാട്ടുകാർ പിടിച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.
















Comments