തൊടുപുഴ: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഡയറക്ടറായി ചുമതലയേറ്റു. തൊടുപുഴയിലെ ഓഫീസില്‍ എത്തിയാണ് ജോലിയില്‍ പ്രവേശിച്ചത്. ഡല്‍ഹി ആസ്ഥാനമായുള്ള സര്‍ക്കാര്‍ ഇതര സംഘടനയാണ് എച്ച്ആര്‍ഡിഎസ് ഇന്ത്യ. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് എച്ച്ആര്‍ഡിഎസ്.
വിദേശത്ത് നിന്ന് അടക്കം കമ്പനികളില്‍ നിന്ന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക എന്നതാണ് സ്വപ്‌ന സുരേഷിന്റെ ജോലി. പ്രതിമാസം 43,000 രൂപയാണ് സ്വപ്‌നയ്‌ക്ക് ശമ്പളമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ചുമതലകള്‍ നിര്‍വഹിക്കുന്നത് വിലയിരുത്തി ശമ്പള ഇനത്തില്‍ വര്‍ദ്ധനവ് നല്‍കുമെന്ന് നിയമന ഉത്തരവില്‍ പറയുന്നു.
ഇന്ത്യയില്‍ ആദിവാസി മേഖലകളിലുള്ളവര്‍ക്കായി 10 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന സദ്ഗൃഹ എന്ന പദ്ധതിയാണ് സംഘടന നിലവില്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി അട്ടപ്പാടിയില്‍ 300 വീടുകള്‍ പൂര്‍ത്തിയാക്കി. ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷം ജോലിയില്ലാത്തതിനാല്‍ വലിയ ബുദ്ധിമുട്ടിലാണെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. ഇതോടെയാണ് സ്വപ്‌നയ്‌ക്ക് ജോലി നല്‍കാന്‍ എച്ച്ആര്‍ഡിഎസ് തയ്യാറായതെന്ന് ചീഫ് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ജോയ് മാത്യു പറഞ്ഞു.
Comments