മുംബൈ : ഹിന്ദു പുരാണമായ ഭഗവത്ഗീതയും പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ബിജെപി നേതാവ്. ഇക്കാര്യം ഉന്നയിച്ച് ബിജെപി നേതാവ് യോഗിത കോലി ബ്രിഹാൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ മേയർ കിഷോരി പെഡ്‌നെക്കറിനെ സമീപിച്ചു. കോർപ്പറേഷൻ പരിധിയിലെ വിദ്യാലയങ്ങളിൽ ഭഗവത്ഗീത പഠിപ്പിക്കണമെന്നാണ് കിഷോരിയുടെ ആവശ്യം.
ഇന്ത്യയുടെ ദാർശനികതയെ ചിട്ടയോടെ വിവരിച്ചിരിക്കുന്ന ഗ്രന്ഥമാണ് ഭഗവത്ഗീതയെന്ന് മേയർക്ക് അദ്ദേഹം നൽകിയ കത്തിൽ പറയുന്നു. ഇന്ത്യൻ തത്വ ചിന്തകളെക്കുറിച്ചുളള പുരാതന ഗ്രന്ഥമാണ് ഭഗവത്ഗീത. ഈ ഗ്രന്ഥം ഗീതോപദേശമെന്നും അറിയപ്പെടുന്നു. ജീവിതത്തെക്കുറിച്ച് ഭഗവാൻ ശ്രീകൃഷ്ണൻ അർജുനന് നൽകിയ ഉപദേശമാണ് ഭഗവത്ഗീതയിൽ ഉള്ളതെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പ്രധാന ഗ്രന്ഥങ്ങളിൽ ഒന്നാണ് ഭഗവത്ഗീത. തത്വചിന്തയിൽ അധിഷ്ഠിതമായ മനുഷ്യചരിത്രമാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. വിശുദ്ധ ഗ്രന്ഥമായി ഇന്ത്യക്കാർ ഇതിനെ കാണുന്നു. ജീവിതത്തിൽ കുട്ടികളെ നയിക്കാൻ ഭഗവത്ഗീതയിലെ ശ്ലോകങ്ങൾക്ക് കഴിയും. അതുകൊണ്ടുതന്നെ പാഠ്യപദ്ധതിയായി ഉൾപ്പെടുത്തണമെന്നും കോലി കത്തിൽ ആവശ്യപ്പെടുന്നു.
















Comments