തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം തെറ്റി ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ആര്യനാട് ചേരചള്ളി സ്വദേശി ഹരീഷാണ് (28 ) മരിച്ചത്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയില്‍ വന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. യുവാവും ബൈക്കും ലോറിക്കടിയിലേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. പെയിന്റിങ് തൊഴിലാളിയായിരുന്നു ഹരീഷ്. പിതാവ്: ജ്ഞാനദാസ്. മാതാവ്: ഉഷ, സഹോദരന്‍: അനീഷ്.
Comments