കോഴിക്കോട്: ജില്ലയിൽ കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. നാലരക്കിലോ കഞ്ചാവുമായി മലപ്പുറം സ്വദേശി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി നൂറുദീൻ (26) ആണ് പിടിയിലായത്. കഞ്ചാവ് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.
നാദാപുരം പോലീസ് സ്റ്റേഷന് സമീപം വാഹന പരിശോധനയ്ക്കിടയിലാണ് പ്രതി പിടിയലായത്. സിഐയുടെ നേതൃത്വതിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ഇയാൾക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നും ആർക്ക് നൽകാനാണ് ഇതെന്നുമുള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്.
Comments