പാലക്കാട് : എച്ച്ആർഡിഎസിനെതിരായ അന്വേഷണത്തിൽ രാഷ്‌ട്രീയമില്ലെന്ന് എസ് സി-എസ്ടി കമ്മീഷൻ അംഗം എസ് അജയകുമാർ. ആരുടെയും നിയമനത്തിന് പിന്നാലെയല്ല കമ്മീഷൻ അന്വേഷണം നടത്തിയത്. നിയമനം അവരുടെ സ്വന്തം കാര്യമാണെന്നും അജയകുമാർ വ്യക്തമാക്കി.
ആളുകളെ നിയമിക്കുന്നത് കമ്പനിയുടെ സ്വന്തം കാര്യമാണ്. അതിൽ കമ്മീഷൻ ഇടപെടില്ല. എന്നാൽ വനവാസി ചൂഷണ പരാതി വന്നാൽ കമ്മീഷൻ ഇടപെടും. പ്രതിവർഷം കേന്ദ്ര സർക്കാരിന്റെ 350 കോടി എൻജിഒ വഴിയെത്തുന്നു. ഇതിൽ പലതും സംസ്ഥാന സർക്കാരിന്റെ അറിവോടെയല്ല. ഇക്കാര്യത്തിൽ സമഗ്രാന്വേഷണം വേണം. സംസ്ഥാന, കേന്ദ്ര സർക്കാരുകളോട് അന്വേഷണം ആവശ്യപ്പെടുമെന്നും അജയകുമാർ അറിയിച്ചു.
സ്വപ്‌ന സുരേഷിന് നിയമനം നൽകിയതിന് പിന്നാലെയാണ് എച്ച്ആർഡിഎസിനെതിരെ പരാതി ഉയർന്നതും കേസ് എടുത്തതും. അട്ടപ്പാടിയിലെ വനവാസി കുടുംബങ്ങൾക്ക് വാസയോഗ്യമല്ലാത്ത വീട് നിർമ്മിച്ചു നൽകിയെന്നാണ് എച്ച്ആർഡിഎസിനെതിരെ ഉയർന്ന ആക്ഷേപം.
















Comments