ബംഗളൂരു : പിറന്നാൾ ദിനത്തിൽ 14 വയസുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി. കർണ്ണാടകയിലെ കോലാർ ജില്ലയിൽ കാമസമുദ്ര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് പിടികൂടി.
പിറന്നാൾ ദിവസം മാതാപിതാക്കൾ പുതിയ വസ്ത്രവും ചോക്ലേറ്റും വാങ്ങിത്തന്നില്ലെന്ന് പറഞ്ഞ് പിണങ്ങിയാണ് പെൺകുട്ടി വീടുവിട്ട് ഇറങ്ങിയത്. തുടർന്ന് സ്‌കൂളിലേക്ക് പോകാതെ ബംഗാരപേട്ടിലേക്കുള്ള ബസിൽ കയറി.
തനിച്ച് സഞ്ചരിക്കുന്ന പെൺകുട്ടിയെ കണ്ട അക്രമികൾ പാർക്കിലേക്ക് വിളിച്ച് വരുത്തി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടികളുടെ നിലവിളി കേട്ട് ഗ്രാമവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ ആനന്ദ് കുമാർ, കാന്തരാജു, പ്രവീൺ, വേണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
















Comments