ചെസ്സിൽ ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെ മുട്ടുകുത്തിച്ച് ഇന്ത്യൻ കൗമാരക്കാരൻ; പ്രഗ്നാനന്ദയുടെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെസ്സിൽ ലോക ചാമ്പ്യനായ മാഗ്നസ് കാൾസനെ മുട്ടുകുത്തിച്ച് ഇന്ത്യൻ കൗമാരക്കാരൻ; പ്രഗ്നാനന്ദയുടെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 02:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചെസ്സിലെ മുടിചൂടാമന്നനും ലോക ചാമ്പ്യനുമായ മാഗ്നസ് കാൾസനെ അടിയറവ് പറയിച്ച് ഇന്ത്യയുടെ 16കാരൻ ഗ്രാൻഡ്മാസ്റ്റർ. ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയാണ് നോർവെയുടെ കാൾസനെ തറപറ്റിച്ച് തകർപ്പൻ വിജയം കരസ്ഥമാക്കിയത്. എയർതിങ്‌സ് മാസ്റ്റേഴ്‌സ് ഓൺലൈൻ റാപിഡ് ചെസ്സ് പോരാട്ടത്തിലാണ് ഇന്ത്യൻ താരത്തിന്റെ ഉജ്ജ്വല വിജയം.

ടൂർണമെന്റിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ്മാസ്റ്റർ കൂടിയാണ് ഈ കൗമാരക്കാരൻ. എട്ടാം റൗണ്ട് പോരാട്ടത്തിലാണ് ലോക ചാമ്പ്യനെ പ്രഗ്നാനന്ദ മുട്ടുകുത്തിച്ചത്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ വിജയിച്ചെത്തിയ കാൾസന് ഇന്ത്യൻ താരത്തിന് മുന്നിൽ അടിയറവ് വെയ്‌ക്കേണ്ടി വന്നു.

ടൂർണമെന്റിൽ പ്രഗ്നാനന്ദയുടെ ആദ്യ വിജയമാണിത്. 39 നീക്കങ്ങൾക്കാണ് പ്രഗ്നാനന്ദ ലോക ചാമ്പ്യനെ വീഴ്‌ത്തിയത്. തുടർച്ചയായ മൂന്ന് മത്സരങ്ങൾ പൊരുതി തോറ്റ ശേഷമാണ് കൗമാരക്കാരൻ കാൾസിന് മുന്നിലെത്തിയത്. എന്നാൽ, നാലാം പോരാട്ടത്തിൽ പ്രഗ്നാനന്ദ ലോക ചമ്പ്യനെ തന്നെ മുട്ടുകുത്തിച്ചു.

ആരാണ് ആർ പ്രഗ്നാനന്ദ?

  • ചെസ്സിലെ അതികായനായ പ്രതിഭയാണ് പ്രഗ്നാനന്ദ. അഭിമന്യു മിശ്ര, സെർജി കർജാകിൻ, ഗുകേഷ് ഡി, ജാവോഖിർ സിന്ദറോവ് എന്നിവർക്ക് ശേഷം ഗ്രാൻഡ്മാസ്റ്റർ പട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.
  • 2013ൽ ലോക യൂത്ത് ചെസ്സ് ചാമ്പ്യൻഷിപ്പ് അണ്ടർ-8 കിരീടം നേടി, ഏഴാമത്തെ വയസ്സിൽ ഫിഡെ മാസ്റ്റർ പദവി സ്വന്തമാക്കി. 2015ൽ അണ്ടർ-10 കിരീടവും നേടി.
  • 2016ൽ, 10 വയസ്സുള്ളപ്പോൾ, ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര ചെസ്സ് മാസ്റ്ററായി.
  • 2022ലെ ടാറ്റ സ്റ്റീൽ ചെസ്സ് ടൂർണമെന്റിന്റെ മാസ്‌റ്റേഴ്‌സ് വിഭാഗത്തിൽ പ്രഗ്നാനന്ദ കളിച്ചു. ആൻഡ്രി എസിപെങ്കോ, വിദിത് ഗുജറാത്തി, നിൽസ് ഗ്രാൻഡെലിയസ് എന്നിവർക്കെതിരായ മത്സരങ്ങളിൽ വിജയിച്ച് 5.5 പോയന്റുമായി 12-ാം സ്ഥാനം കരസ്ഥമാക്കി.

English summary: India’s 16-year-old GM R Praggnanandhaa stuns world no. 1 Magnus Carlsen

Tags: Magnus Carlsen
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies