കോഴിക്കോട് : നാദാപുരത്ത് ന്യൂക്ലിയസ് ആശുപത്രിയിൽ ചികിത്സയ്‌ക്കിടെ പതിനൊന്നുകാരൻ തേജ്‌ദേവ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം . ഫെബ്രുവരി 14 നാണ് പടിക്കലക്കണ്ടി രജീഷിന്റെ മകനും, വട്ടോളി സംസ്കൃതം ഹൈസ്കൂൾ വിദ്യാർഥിയുമായ തേജ് ദേവ് കുത്തിവെപ്പിനെത്തുടർന്ന് മരിച്ചത് . കഫക്കെട്ടിന് തേജ്ദേവ് ന്യൂക്ലിയസിൽ ചിക്ലിസ തേടിയിരുന്നു . തുടർന്ന് നൽകിയ കുത്തിവെപ്പിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തേജ്ദേവിനെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിൽ ഉണ്ടായ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിന് കരണമായതെന്നാണ് നാട്ടുകാരുടെയും , ബന്ധുക്കളുടെയും ആരോപണം . സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചിട്ടുണ്ട് . സമഗ്ര അന്വേഷണം അവശ്യപെട്ട് വിവിധ യുവജന സംഘടനകൾ ആശുപത്രിയിലേക്ക് മാർച്ച്നടത്തിയിരുന്നു. സ്വകാര്യ ക്ലിനിക്കുകളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തണമെന്നും ,തേജ് ദേവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടും , ഇന്ന് എ ബി വി പി , യുവമോർച്ച പ്രവർത്തകർ ആശുപത്രിയിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് .
അതെ സമയം ന്യുക്ലിയസ് ആശുപത്രിയിൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തിരുന്നതായും കുത്തിവച്ച മരുന്ന് റിയാക്‌ഷനായതാണ് മരണ കാരണമെന്നുമാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത് . ഒരു ലക്ഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണ് ഇതെന്നാണ് കുട്ടിയെ ചികിൽസിച്ച ഡോക്ടറുടെ വിശദീകരണം . ഇത് സംബന്ധിച്ചുള്ള ഡോക്ടറുടെ ശബ്ദ സന്ദേശം സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട് .
















Comments