ബംഗളൂരു: ബജരംഗ്ദൾ പ്രവർത്തകനെ ഭീകരനാക്കി ചിത്രീകരിച്ച വിദേശ മാദ്ധ്യമപ്രവർത്തകനെതിരെ കർണ്ണാടക പോലീസ് മേധാവി. കർണ്ണാടകയിൽ ഇസ്ലാമിക ഭീകരർ ശിവമോഗയിൽ കൊലചെയ്ത ഹർഷ എന്ന യുവാവിനെ ഭീകരനെന്ന നിലയിൽ പ്രചരിപ്പിച്ച നടപടിക്കെതിരെയാണ് പ്രതിഷേധിച്ചത്. കർണ്ണാടകയിൽ നടന്നത് ത്രിപുരയിൽ നടന്ന കലാപത്തിന് തിരിച്ചടിയാണെ ന്നുമുള്ള പരാമർശത്തിനെതിരെയാണ് ഡിജിപി പ്രവീൺ സൂദ് രൂക്ഷമായി പ്രതികരിച്ചത്
വിദേശ മാദ്ധ്യമപ്രവർത്തകൻ സി.ജെ. വെർലീമാനാണ് ബജരംഗ്ദൾ പ്രവർത്തകനെ ഭീകരനായി ചിത്രികരിച്ചത്. ത്രിപുരയിൽ മുസ്ലീം സമൂഹത്തിന് നേരെ നടന്ന ആക്രമണത്തിന്റെ തിരിച്ചടിയാണ് കർണ്ണാടകയിൽ നടന്നതെന്നും അതിന്റെ സൂത്രധാരനായ ബജരംഗ്ദൾ പ്രവർത്തകനെ ഇസ്ലാമിക തീവ്രവാദികൾ ലക്ഷ്യമിട്ടിരുന്നുവെന്നുമാണ് വിശേഷിപ്പിച്ചത്.
വിദേശമാദ്ധ്യമ പ്രവർത്തകൻ നടത്തിയത് നുണപ്രചാരണം ഞെട്ടിക്കുന്നതാണ്. യാതൊരു അടിസ്ഥാനമില്ലാത്തതാണെന്നും ഡിജിപി പ്രവീൺ സൂദ് പറഞ്ഞു. കർണ്ണാടകയിലെ സംഭവത്തിന് ത്രിപുരയിലെ അക്രമങ്ങളുമായോ ഭീകരത യുമായോ യാതൊരു ബന്ധവുമില്ലെന്നും ഡിജിപി പറഞ്ഞു. ഹിജാബ് വിഷയത്തിൽ മതമൗലികവാദികൾ നടത്തിവരുന്ന പ്രതിഷേധങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചതാണ് ഹർഷയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ ഞായറാഴ്ചയാണ് 23 കാരനായ ഹർഷയെ പെട്രോൾ പമ്പിനടുത്തുവെച്ച് കുത്തികൊലപ്പെടുത്തിയത്. ഹിജാബ് വിഷയത്തിൽ കർണ്ണാടകയെ പ്രക്ഷുബ്ധമാ ക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക ഭീകരരാണ് ഹർഷയെ കൊലപ്പെടുത്തിയതെന്നാണ് നിഗമനം.
















Comments