ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന റാപിഡ് ടെസ്റ്റ് ദുബായ്‌ക്ക് പിന്നാലെ ഷാര്‍ജയും എടുത്തു മാറ്റി. 48 മണിക്കൂറിനിടെയുള്ള പിസിആര്‍ നെഗറ്റിവ് റിസള്‍ട്ട് ഉണ്ടെങ്കില്‍ ഇനി ഷാര്‍ജയിലേക്കും യാത്ര ചെയാം. അതേസമയം യു.എ.ഇയിലെ മറ്റ് വിമാനത്താവളങ്ങളിലേക്ക് റാപിഡ് ടെസ്റ്റ് വേണം .
വിമാനത്താവളത്തില്‍ നിന്നുള്ള റാപിഡ് ടെസ്റ്റ് ആവശ്യമില്ല എന്ന് ദുബായ്, ഷാര്‍ജ വിമാനത്താവള അധികൃതരും എയര്‍ അറേബ്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളും ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ക്ക് ഇന്നലെ തന്നെ അറിയിപ്പ് നല്‍കിയിരുന്നു. ഇളവ് ഇന്ന് മുതല്‍ രാവിലെ പ്രാബല്യത്തില്‍ വന്നു. അംഗീകൃത ലാബില്‍ നിന്ന് 48 മണിക്കൂറിനിടെയുള്ള ആര്‍ടിപിസിആര്‍ നെഗറ്റിവ് റിസല്‍ട്ട് കയ്യില്‍ കരുതണം എന്ന നിബന്ധനയില്‍ ഇളവില്ല.
വിമാനത്താവളത്തില്‍ വന്നിറങ്ങിയാല്‍ പി സി ആര്‍ ടെസ്റ്റ് ഉണ്ടാകും. അതിന്റെ ഫലം വരുന്നത് വരെ ക്വാറന്റീനില്‍ പ്രവേശിക്കണം. ആറു മുതല്‍ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ ഫലം പുറത്ത് വരും. വിമാനത്താവളത്തിലെ റാപിഡ് ടെസ്റ്റില്‍ പരാജയപ്പെട്ട് ഒട്ടനവധി പ്രവാസികള്‍ക്ക് യാത്ര മുടങ്ങുന്നുണ്ട്. ഈ അവസ്ഥയ്‌ക്കാണ് ഇതോടെ പരിഹാരമാകുന്നത്. റാപിഡ് ടെസ്റ്റിന്റെ അധിക ചിലവ് ഒഴിവായി കിട്ടുന്നു എന്നതും ആശ്വാസമാണ് .
Comments