പ്രമുഖ വ്യവസായിയായ അനിൽ അംബാനിയുടെയും ടിന അംബാനിയുടെയും മകൻ അൻമോൽ അംബാനിയുടെ വിവാഹനന്തര ആഘോഷത്തിന്റെ വാർത്തകളും വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇത്തരം ആഘോഷങ്ങളിൽ വധൂവരന്മാർ അണിയുന്ന വസ്ത്രമായിരിക്കും ഏവരുടെയും ആകർഷണം. അത്തരത്തിൽ അൻമോൽ അംബാനിയും ഭാര്യ ക്രിഷാ ഷായും വിവാഹാനന്തര ചടങ്ങിൽ ധരിച്ച വസ്ത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.
ഇന്നലെ രാത്രിയായിരുന്നു അൻമോൽ അംബാനിയുടെയും ക്രിഷാ ഷായുടെയും വിവാഹ റിസപ്ഷൻ. റിമ ജെയിൻ, നിതാഷ നന്ദ, യാഷ് ബിർള എന്നിവരുൾപ്പെടെ നിരവധി പ്രമുഖരാണ് വിവാഹാനന്തര ആഘോഷത്തിൽ പങ്കെടുത്തത്. കോളമിസ്റ്റായ ശോഭ ദേയാണ് റിസപ്ഷന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

വിവാഹ ദിവസം ചുവപ്പ് ലെഹങ്കയിൽ സുന്ദരിയായി ഒരുങ്ങിയ ക്രിഷാ റിസപ്ഷനിൽ ലളിതമായ വസ്ത്രങ്ങൾ ധരിച്ച് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടു. ഇളം ലൈലാക്ക് നിറത്തിലുള്ള ലെഹങ്ക-സാരിയാണ് ക്രിഷാ റിസപ്ഷന് ധരിച്ചത്. വളരെ അധികം ലളിതമായ അലങ്കാരങ്ങളാൽ നിറഞ്ഞ സ്റ്റൈലിഷ് വസ്ത്രമായിരുന്നു അത്. വസ്ത്രത്തിന് അനുയോജ്യമായ വജ്രാഭരണങ്ങളാണ് ക്രിഷാ ധരിച്ചിരുന്നത്. അധികം മെയ്‌ക്കപ്പ് ഇല്ലാതെ പ്രകൃതിദത്തമായ സൗന്ദര്യം കൊണ്ടാണ് ക്രിഷാ വിവാഹനന്തര ചടങ്ങിൽ തിളങ്ങിയത്.
കടും നീലനിറത്തിലുള്ള 3-പീസ് സ്യൂട്ടാണ് അൻമോൽ റിസപ്ഷന് ധരിച്ചത്. വളരെ മനോഹരമായ ഡയമണ്ട് ബ്രൂച്ചുകൊണ്ട് അലങ്കൃതമായതായിരുന്നു അൻമോലിന്റെ വസ്ത്രം. ഇരുവരും വളരെ മനോഹരമായാണ് റിസപ്ഷന് അണിഞ്ഞൊരുങ്ങിയത്. ആരും കണ്ടാൽ കൊതിയ്‌ക്കുന്ന മനോഹര വസ്ത്രങ്ങളാണ് അൻമോലിന്റെ അമ്മ, ടിന അംബാനി ധരിച്ചത്. മനോഹരമായ വർക്കുകൾ കൊണ്ട് നിറഞ്ഞ ലെഹങ്കയാണ് ടിന ധരിച്ചത്.

ഫെബ്രുവരി 20നായിരുന്നു അൻമോൽ അംബാനിയുടെയും സോഷ്യൽ വർക്കറും സംരംഭകയുമായ ക്രിഷാ ഷായുടെയും വിവാഹം. അനിൽ അംബാനിയുടെ കുടുംബവീട്ടിൽ വെച്ചായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. വജ്രങ്ങളും മരതക്കല്ലും ചേർന്ന ആഭരണങ്ങളാണ് ക്രിഷാ വിവാഹത്തിന് ധരിച്ചത്.
ഹേമമാലിനി, അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, നവ്യ നവേലി തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അനിൽ അംബാനിയുടെയും, ടിനയുടെയും മൂത്ത മകനാണ് അൻമോൽ. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

English summary: What Anmol Ambani and Khrisha Shah wore for their wedding reception
















Comments