വിവാഹ റിസപ്ഷന് അൻമോൽ അംബാനിയും ക്രിഷാ ഷായും ധരിച്ചത് എന്ത്? വൈറലായി റിസപ്ഷൻ ചിത്രങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹ റിസപ്ഷന് അൻമോൽ അംബാനിയും ക്രിഷാ ഷായും ധരിച്ചത് എന്ത്? വൈറലായി റിസപ്ഷൻ ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 22, 2022, 03:56 pm IST
Facebook
Twitter
WhatsAppTelegram

പ്രമുഖ വ്യവസായിയായ അനിൽ അംബാനിയുടെയും ടിന അംബാനിയുടെയും മകൻ അൻമോൽ അംബാനിയുടെ വിവാഹനന്തര ആഘോഷത്തിന്റെ വാർത്തകളും വിശേഷങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. ഇത്തരം ആഘോഷങ്ങളിൽ വധൂവരന്മാർ അണിയുന്ന വസ്ത്രമായിരിക്കും ഏവരുടെയും ആകർഷണം. അത്തരത്തിൽ അൻമോൽ അംബാനിയും ഭാര്യ ക്രിഷാ ഷായും വിവാഹാനന്തര ചടങ്ങിൽ ധരിച്ച വസ്ത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച.

ഇന്നലെ രാത്രിയായിരുന്നു അൻമോൽ അംബാനിയുടെയും ക്രിഷാ ഷായുടെയും വിവാഹ റിസപ്ഷൻ. റിമ ജെയിൻ, നിതാഷ നന്ദ, യാഷ് ബിർള എന്നിവരുൾപ്പെടെ നിരവധി പ്രമുഖരാണ് വിവാഹാനന്തര ആഘോഷത്തിൽ പങ്കെടുത്തത്. കോളമിസ്റ്റായ ശോഭ ദേയാണ് റിസപ്ഷന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.

വിവാഹ ദിവസം ചുവപ്പ് ലെഹങ്കയിൽ സുന്ദരിയായി ഒരുങ്ങിയ ക്രിഷാ റിസപ്ഷനിൽ ലളിതമായ വസ്ത്രങ്ങൾ ധരിച്ച് അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടു. ഇളം ലൈലാക്ക് നിറത്തിലുള്ള ലെഹങ്ക-സാരിയാണ് ക്രിഷാ റിസപ്ഷന് ധരിച്ചത്. വളരെ അധികം ലളിതമായ അലങ്കാരങ്ങളാൽ നിറഞ്ഞ സ്റ്റൈലിഷ് വസ്ത്രമായിരുന്നു അത്. വസ്ത്രത്തിന് അനുയോജ്യമായ വജ്രാഭരണങ്ങളാണ് ക്രിഷാ ധരിച്ചിരുന്നത്. അധികം മെയ്‌ക്കപ്പ് ഇല്ലാതെ പ്രകൃതിദത്തമായ സൗന്ദര്യം കൊണ്ടാണ് ക്രിഷാ വിവാഹനന്തര ചടങ്ങിൽ തിളങ്ങിയത്.

കടും നീലനിറത്തിലുള്ള 3-പീസ് സ്യൂട്ടാണ് അൻമോൽ റിസപ്ഷന് ധരിച്ചത്. വളരെ മനോഹരമായ ഡയമണ്ട് ബ്രൂച്ചുകൊണ്ട് അലങ്കൃതമായതായിരുന്നു അൻമോലിന്റെ വസ്ത്രം. ഇരുവരും വളരെ മനോഹരമായാണ് റിസപ്ഷന് അണിഞ്ഞൊരുങ്ങിയത്. ആരും കണ്ടാൽ കൊതിയ്‌ക്കുന്ന മനോഹര വസ്ത്രങ്ങളാണ് അൻമോലിന്റെ അമ്മ, ടിന അംബാനി ധരിച്ചത്. മനോഹരമായ വർക്കുകൾ കൊണ്ട് നിറഞ്ഞ ലെഹങ്കയാണ് ടിന ധരിച്ചത്.

ഫെബ്രുവരി 20നായിരുന്നു അൻമോൽ അംബാനിയുടെയും സോഷ്യൽ വർക്കറും സംരംഭകയുമായ ക്രിഷാ ഷായുടെയും വിവാഹം. അനിൽ അംബാനിയുടെ കുടുംബവീട്ടിൽ വെച്ചായിരുന്നു ആഘോഷങ്ങൾ സംഘടിപ്പിച്ചത്. വജ്രങ്ങളും മരതക്കല്ലും ചേർന്ന ആഭരണങ്ങളാണ് ക്രിഷാ വിവാഹത്തിന് ധരിച്ചത്.

ഹേമമാലിനി, അമിതാഭ് ബച്ചൻ, ജയാ ബച്ചൻ, നവ്യ നവേലി തുടങ്ങി നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. അനിൽ അംബാനിയുടെയും, ടിനയുടെയും മൂത്ത മകനാണ് അൻമോൽ. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

English summary: What Anmol Ambani and Khrisha Shah wore for their wedding reception

Tags: anil ambanianmol ambani
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies