റാഞ്ചി: ജാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരസംഘത്തെ പിടികൂടി പോലീസ്. ബുൾബുൾ വനമേഖലയിൽ നടത്തിയ പരിശോധനയിൽ ഒമ്പത് കമ്യൂണിസ്റ്റ് ഭീകരരെയാണ് പോലീസ് പിടികൂടിയത്. സോണൽ കമാൻഡറും സബ്‌സോണൽ കമാൻഡറും ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായതെന്ന് ജാർഖണ്ഡ് പോലീസ് അറിയിച്ചു.
ഫെബ്രുവരി എട്ട് മുതൽ ആരംഭിച്ച ഓപ്പറേഷൻ ബുൾബുൾ പദ്ധതിയുടെ ഭാഗമായായിരുന്നു തിരച്ചിൽ. ലോഗർദാഹ, ബുൾബുൾ ഏരിയകളിലായിരുന്നു പ്രധാനമായും പരിശോധന. കമ്യൂണിസ്റ്റ് ഭീകരസംഘത്തിന്റെ സോണൽ കമാൻഡറായ ബൽറാം ഒറോൺ ഉൾപ്പെടെ തിരച്ചിലിനൊടുവിൽ അറസ്റ്റിലായി. തലയക്ക് 10 ലക്ഷം രൂപ വിലയിട്ട ഭീകരനാണിയാൾ. ബൽറാമിനെതിരെ 82 കേസുകളുണ്ട്.
പരിശോധനയ്‌ക്കിടെ വൻ ആയുധ ശേഖരവും സ്‌ഫോടകവസ്തുക്കളും പോലീസ് പിടികൂടി. ഏകദേശം പത്തോളം തവണ സംഘവുമായി പോലീസ് ഏറ്റുമുട്ടിയിരുന്നു. ഒടുവിലാണ് പിടിയിലായത്. സോണൽ കമാൻഡർ ബൽറാം ഒറോണിനോടൊപ്പം സബ് സോണൽ കമാൻഡർ ദശരഥ് സിംഗ് ഖേർവാർ, ഏരിയ കമാൻഡർ മാർക്കേഷ് നഗേസിയ, ശൈലേശ്വർ വരാവോ, മുകേഷ് കോർവ, വീരേൻ കോർവ, ശൈലേന്ദ്ര നഗേസിയ, സഞ്ജയ് നഗേസിയ, ഷീല ഖേർവാർ, ലളിതാ ദേവി എന്നിവരും പിടിയിലായി.
ഐഎൻഎസ്എഎസ് റൈഫിൾ, 315 ബോർ റൈഫിൾ, അമേരിക്കൻ റൈഫിൾ, പിസ്റ്റൽ, 1678 ലൈവ് ബുള്ളറ്റുകൾ, 21 മാഗസിനുകൾ തുടങ്ങി നിരവധി വസ്തുക്കളാണ് സംഘത്തിന്റെ പക്കൽ നിന്നും കണ്ടെടുത്തത്.
















Comments