കൊച്ചി: കെപിഎസി ലളിതയ്‌ക്ക് ആദരാഞ്ജലി അർപ്പിച്ച് മമ്മൂട്ടി. വളരെ വളരെ പ്രിയപ്പെട്ട ഒരാളെ തനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് മമ്മൂട്ടി കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അനുശോചനം അറിയിച്ച് താരം എത്തിയത്. ഏറെ നാളായി അസുഖ ബാധിതയായി ചികിത്സയിലായിരുന്നു താരം. മകൻ സിദ്ദാർത്ഥിന്റെ ഫ്‌ലാറ്റിൽ വച്ചായിരുന്നു അന്ത്യം.
മമ്മൂട്ടിയുടെ വാക്കുൾ ഇങ്ങനെ ‘വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം’ മമ്മൂട്ടി കുറിച്ചു. ഇരുവരും ഒരുപാട് സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമാ ലോകത്തെ നിരവധി പേർ താരത്തിന് അന്ത്യാഞ്ജലി അർപ്പിച്ച് എത്തി. മഞ്ജു വാര്യർ, നവ്യ നായർ, മേജർ രവി, നയൻതാര തുടങ്ങിയവർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു.
നാളെ രാവിലെ 8 മുതൽ 11.30 തൃപ്പൂണിത്തുറ ലായം ഓഡിറ്റോറിയത്തിൽ ഭൗതികദേഹം പൊതുദർശനത്തിന് വെക്കും. തുടർന്ന് വടക്കാഞ്ചേരിയിലെ വീട്ടിലേയ്‌ക്ക് കൊണ്ടുപോകും. വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കാരം നടക്കും. ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നായിരുന്നു യഥാർത്ഥ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്തേയ്‌ക്ക് വരുന്നത്.
















Comments