ലഖ്‌നൗ: യുപിയിലെ ഒരു പോളിംഗ് ബൂത്തിൽ നിന്നും അപൂർവ്വ കാഴ്ച. വോട്ട് ചെയ്യാനെത്തിയ ഒരു കലാകാരിയുടെ പാട്ട് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയാണ്. നാടൻ പാട്ട് ഗായിക മാലിനി അവസ്തിയാണ് തന്റെ കലാപ്രകടത്തിലൂടെ ജനങ്ങളോട് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിംഗ് ബൂത്തിന് പുറത്തുവെച്ച് മാലിനി പാടിയ പാട്ട് സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകകയാണ്. എല്ലാവരും ഉണരൂ.. വരൂ വോട്ട് ചെയ്യൂ.. ജനാധിപത്യത്തിന്റെ ഉത്സവമായ വോട്ടെടുപ്പിൽ പങ്കാളികളാകൂ എന്നാണ് മാലിനി പാടിയത്. വോട്ട് ചെയ്യേണ്ടതിന്റെ പ്രധാന്യം എല്ലാവരിലും എത്തിക്കേണ്ടത് തന്റെ ബാധ്യതയാണെന്നും അതിനാലാണ് ഇത്തരത്തിൽ ഗാനം ആലപിച്ചതെന്നും മാലിനി പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. 9 ജില്ലകളിലെ 59 അസംബ്ലി സീറ്റുകളിലേയ്‌ക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തലസ്ഥാന നഗരമായ ലഖ്‌നൗവിലടക്കം വിധി എഴുതുകയാണ്. കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ള ദേശീയ നേതാക്കൾ കുടുംബസമേതമെത്തി രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
















Comments