ന്യൂഡൽഹി: കോടികൾ വിലമതിക്കുന്ന കൊക്കെയ്‌നുമായി മയക്കുമരുന്ന് കടത്ത് സംഘം പിടിയിൽ. അന്താരാഷ്‌ട്ര വിപണിയിൽ പത്ത് കോടി രൂപ വില മതിക്കുന്ന കൊക്കൈയ്‌നുമായി സൗത്ത് അമേരിക്കൻ പൗരനും ഉഗാണ്ട പൗരനുമാണ് പിടിയിലായത്. ഡൽഹിൽ വെച്ചാണ് സംഘം വലയിലാവുന്നത്.
സൗത്ത് അമേരിക്കൻ സ്വദേശിയായ മൗറി എർണാ ഗംഗാഡിയൻ( 45),നവി മുംബൈയിൽ താമസിക്കുന്ന ഉഗാണ്ട സ്വദേശി നമുബിരു എന്നിവരെയാണ് ഡൽഹി പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്.
കഴിഞ്ഞ കുറേ മാസങ്ങളായി സ്ത്രീകളുടെ പേഴ്‌സുകളിലും സൗന്ദര്യവർദ്ധക വസ്തുക്കളിലും ഒളിപ്പിച്ചാണ് ഇവർ മാസങ്ങളായി ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്നത്. മയക്കുമരുന്ന് ഇന്ത്യയിലെത്തിച്ച ശേഷം മുംബൈ,ബെംഗളൂരു, അഹമ്മദാബാദ്,ഡൽഹി എന്നിവടങ്ങളിൽ വിൽപ്പന നടത്തുകയായിരുന്നു.
















Comments