കണ്ണൂർ: പയ്യന്നൂരിൽ ബസ് ജീവനക്കാരും, വിദ്യർത്ഥികളും തമ്മിലുള്ള തർക്കത്തെത്തുടർന്നു ബസ് ഡ്രൈവർക്ക് മർദ്ദനമേറ്റു.കണ്ണൂർ എടാട്ട് വെച്ചാണ് വിദ്യാർത്ഥികൾ ഡ്രൈവർ മിഥുനിനെ മർദിച്ചത്.
വിദ്യാർഥികളെ ബസ്സിൽ കയറുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് മർദ്ദനത്തിനു കാരണമായത്.
സംഭവത്തെ തുടർന്ന് കണ്ണൂർ പയ്യന്നൂർ റൂട്ടിൽ ബസ് തൊഴിലാളികൾ പണിമുടക്കി. അക്രമം നടത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുക്കാതെ പണിമുടക്ക് പിൻവലിക്കില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇരു വിഭാഗവും തമ്മിലുള്ള തർക്കത്തെ തുടർന്ന് കോട്ടയം – എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർക്ക് മർദ്ധനം ഏൽക്കുകയും, ജീവനക്കാർ റൂട്ടിൽ മിന്നൽ പണിമുടക്ക് നടത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു . മിന്നൽ പണിമുടക്കിൽ ദൂരദേശ യാത്രക്കാരടക്കം വലയുന്നത് പതിവാണ്
















Comments