മലപ്പുറം : അമ്മയ്‌ക്ക് മുന്നിലിട്ട് മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാവുന്നു. സാമൂഹിക മാദ്ധ്യമങ്ങളിലും കടുത്ത വിമർശനം ആണുയരുന്നത്. അതെ സമയം, രാഷ്‌ട്രീയ നേതാക്കളും, പ്രഖ്യാപിത ബുദ്ധിജീവികളും പുലർത്തുന്ന മൗനത്തിനെതിരെയും വ്യാപക വിമർശനം ഉയരുന്നുണ്ട്. സ്ത്രീ പക്ഷവാദികളും വിഷയത്തിൽ സ്വീകരിച്ച മൗനം വിമർശന വിധേയമാവുന്നുണ്ട് .
മുസ്ലിം ഭൂരിപക്ഷ ജില്ലയായതിനാലും, ബലാത്സംഗം നടത്തിയ പ്രതി പ്രത്യേക മതവിഭാഗത്തിൽപെട്ടയാളുമായതിനാലാണോ സെലക്ടീവ് മൗനം എന്നാണ് പരിഹാസവും ചോദ്യവും ഉയരുന്നത്. ഉത്തരേന്ത്യയിലേക്ക് നോക്കിയിരിക്കുന്നവർ മലപ്പുറത്തു നടന്ന ബലാത്സംഗം കണ്ടില്ലേയെന്ന ചോദ്യവും പരിഹാസരൂപേണ ഉയരുന്നുണ്ട് .
ഇത് കേരളമാണ്, പിണറായിയാണ് മുഖ്യമന്ത്രി, ന്യൂനപക്ഷങ്ങൾ പ്രത്യേക അവകാശങ്ങളുള്ളവരാണ്.
ഇതാണ് പുതിയ കാലത്തിന്റെ നവോത്ഥാനം ,”മുട്ടാളൻ ഷിഹാബ്മാർ” വാരിയംകുന്നനെപ്പോലെ ധീരരാകും.
ആരുമില്ലാത്ത ഇരകളുടെ കണ്ണുനീർ ഒഴുകിക്കൊണ്ടേയിരിക്കുമെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു .
അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ മുൻപിൽവച്ച് , കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ടി വി ശിഹാബ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്ന പ്രതി, പെൺകുട്ടിയുടെ വായ പൊത്തിപ്പിടിച്ചാണ് ബലാത്സംഘത്തിനിരയാക്കിയത്. ഗുരുതരരോഗം ബാധിച്ച് കിടപ്പിൽ കഴിയുന്ന അമ്മയ്‌ക്ക് മുന്നിലിട്ട് ആണ് പ്രതി ക്രൂര പീഡനം നടത്തിയത്. തളർന്നു കിടക്കുന്ന അമ്മയ്‌ക്ക് നിസ്സഹായായി കരയാൻ മാത്രമേ സാധിച്ചിരുന്നുള്ളു . പോലീസിൽ വിവരം അറിയിച്ചവരെ കൊലപ്പെടുത്തും എന്നും പ്രതി ഭീഷണി മുഴക്കിയിരുന്നു.
#JusticeForNirashrayaമലപ്പുറമാണ് ചില കാര്യങ്ങളിൽ പ്രതികരിക്കരുത്….ചില പേരുള്ളവർ എന്ത് തോന്നിവാസം കാട്ടിയാലും…
Posted by CR PraphulKrishnan on Thursday, February 24, 2022
















Comments