ചെന്നൈ : തമിഴ്‌നാട്ടിലെ ഹിന്ദു ഭൂരിപക്ഷ മേഖലയിൽ ഒറ്റ രാത്രി കൊണ്ട് മസ്ജിദ് നിർമ്മിച്ച് മതമൗലികവാദികൾ. വെല്ലൂരിലെ സർക്കാർ മന്തി സ്ട്രീറ്റിലാണ് സംഭവം. മസ്ജിദ് നിർമ്മിച്ചതിൽ ശക്തമായ പ്രതിഷേധവുമായി ഹിന്ദു മുന്നണി പ്രവത്തകർ രംഗത്ത് എത്തി.
പ്രദേശത്ത് മുസ്ലീം കുടുംബം നടത്തിയിരുന്ന ജ്യൂസ് കടയാണ് മസ്ജിദാക്കി മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഇരുട്ടിന്റെ മറവിൽ എത്തിയ മതമൗലികവാദികളുടെ സംഘം ജ്യൂസ് കടയുടെ മുൻഭാഗം പൊളിച്ച് മസ്ജിദിന് സമാനമായ രീതിയിൽ നിർമ്മിക്കുകയായിരുന്നു. വാതിലിന് പുറത്തായി മസ്ജിദിന്റെ പേരും എഴുതി. ഇത് കണ്ട പ്രദേശവാസികളിൽ ചിലരാണ് വിവരം ഹിന്ദു മുന്നണി പ്രവർത്തകരെ വിവരം അറിയിച്ചത്.
മൂന്ന് ക്ഷേത്രങ്ങൾക്ക് ഇടയിലായാണ് മസ്ജിദ് നിർമ്മിച്ച പ്രദേശം ഉള്ളത്. ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഇവിടെ ആധിപത്യം ഉണ്ടാക്കാനുള്ള മതമൗലികവാദികളുടെ ശ്രമമാണ് ഇതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ആവശ്യമായ അനുമതി വാങ്ങാതെയാണ് കട മസ്ജിദ് ആക്കി മാറ്റിയതെന്ന് ഹിന്ദു മുന്നണി പ്രവർത്തകർ പറഞ്ഞു. ഹിന്ദു ഭൂരിപക്ഷ മേഖലയിൽ മനപ്പൂർവ്വം കലാപം സൃഷ്ടിക്കാനുള്ള നീക്കങ്ങളാണ് ഇതിലൂടെ ശ്രമിക്കുന്നത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഹിന്ദു മുന്നണി പ്രവർത്തകർ ആവശ്യപ്പെട്ടു.
















Comments