കൊച്ചി: യുക്രെയ്‌നിൽ കുടുങ്ങിയ ഇന്ത്യക്കാരെ സഹായിക്കുന്നതിന് വേൾഡ് മലയാളി ഫെഡറേഷൻ ഹെൽപ്പ് ഡസ്‌ക് തുറന്നു. 162 രാജ്യങ്ങളിൽ ചാപ്റ്ററുകളുള്ള ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയാണ് വേൾഡ് മലയാളി ഫെഡറേഷൻ.
യുക്രെയ്ൻ ഉൾപ്പെടെ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ ഡബ്ലു.എം.എഫിന് ധാരാളം സന്നദ്ധപ്രവർത്തകർ ഉണ്ടെന്ന് കേരള പ്രസിഡന്റ് ടി.ബി.നാസർ പറഞ്ഞു. ഡബ്ല്യു.എം.എഫിന്റെ അന്തർദേശീയ നേതാക്കളുമായി സഹകരിച്ച് ഉക്രയിനിൽ കുടുങ്ങിപ്പോയവരുടെ വിവരശേഖരണം ദ്രുതഗതിയിൽ നടത്തിവരുന്നതായും അദ്ദേഹം പറഞ്ഞു.
www.worldmalayaleefederation.com എന്ന വെബ്സൈറ്റിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിവരങ്ങൾ രേഖപ്പെടുത്തണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ബിബിൻ സണ്ണി, ട്രഷറർ സി.ചാണ്ടി എന്നവർ അറിയിച്ചു. പ്രദീപ് നായർ (കോർഡിനേറ്റർ- പോളണ്ട്, ഫോൺ +48505172860) , ചന്ദു നല്ലൂർ (ട്രഷറർ, യൂറോപ്പ് ഫോൺ + 48729600000) എന്നിവരെയും ബന്ധപ്പെടാവുന്നതാണെന്നും സംസ്ഥാന ഭാരവാഹികൾ പറഞ്ഞു.
ടി.ബി.നാസർ – 9388609583
ബിബിൻ സണ്ണി – 9037428988
സി.ചാണ്ടി – 9895726165
















Comments