കീവ്: റഷ്യ ശക്തമായ ആക്രമണം തുടരുമ്പോഴും യുക്രെയ്ന്‍ ശക്തമായ പ്രതിരോധമാണ് തുടരുന്നത്. പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കിയുടെ നേതൃത്വത്തിലാണ് യുക്രെയ്ന്‍ ചെറുത്തുനില്‍പ്പ് തുടരുന്നത്. ലോകം യുക്രെയ്‌ന് ഒപ്പമുണ്ടെന്നും ,സത്യം വിജയിക്കുമെന്നുമുള്ള സെലന്‍സ്‌കിയുടെ ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സിലിലെ കരട് പ്രമേയത്തെ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ലോകം നമ്മളോടൊപ്പമുണ്ട്. സത്യം നമ്മളോടൊപ്പമുണ്ട്. വിജയം നമ്മുടേതായിരിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു.
തലസ്ഥാന നഗരമായ കീവ് ആണ് റഷ്യന്‍ സൈന്യം ലക്ഷ്യമിടുന്നത്. എന്നാല്‍ തലസ്ഥാന നഗരത്തെ നഷ്ടപ്പെടുത്താനാകില്ല. നമ്മുടെ പ്രതിരോധങ്ങളെ മനുഷ്യത്വരഹിതമായി തകര്‍ക്കാന്‍ വഞ്ചനാപരമായ എല്ലാ രീതികളും നമ്മുടെ ശത്രു ഉപയോഗിച്ചേക്കാം. സ്വാതന്ത്ര്യത്തിനായുള്ള സമരം തുടരും’ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ തുടങ്ങിയ നേതാക്കളുമായി സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റഷ്യയുടെ സ്വകാര്യ വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ നിരോധനം ഏര്‍പ്പെടുത്തി. റഷ്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത പോളണ്ടും ചെക്ക് റിപബ്ലിക്കും അടച്ചു. യുക്രെയ്‌നിലെ സര്‍പോജിയയില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ നടത്തുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ ലിവ്യുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനങ്ങളില്‍ ഇവര്‍ക്ക് നാട്ടിലെത്താനുള്ള വിപുലമായ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
















Comments