ഔ എന്തൊരു ചൂട്; സൂര്യനെ വീണ്ടും തൊട്ട് പാർക്കർ സോളാർ പ്രോബ്; അനുഭവപ്പെട്ടത് 760 ഡിഗ്രി ചൂട്
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഔ എന്തൊരു ചൂട്; സൂര്യനെ വീണ്ടും തൊട്ട് പാർക്കർ സോളാർ പ്രോബ്; അനുഭവപ്പെട്ടത് 760 ഡിഗ്രി ചൂട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 12:50 pm IST
FacebookTwitterWhatsAppTelegram

വീണ്ടും സൂര്യനെ തൊട്ട് പാർക്കർ സോളാർ പ്രോബ്. പ്രോബിന്റെ ഷീൽഡ് 760 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടതായാണ് വിവരം. സൂര്യൻ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് അറിയുന്നതിന് വേണ്ടിയാണ് സോളാർ പ്രോബ് സൂര്യന്റെ ആഴങ്ങളിൽ ചെന്ന് പരിശോധന നടത്തുന്നത്. ഇത് 11ാം തവണയാണ് സൂര്യനോട് വളരെ അടുത്തു ചെന്നുള്ള പരിശോധന സോളാർ പ്രോബ് നടത്തുന്നത്. മണിക്കൂറിൽ 579363 കിലോമീറ്റർ വേഗതയിലാണ് പ്രോബ് സഞ്ചരിക്കുന്നത്. എന്നാൽ ഇപ്പോഴും സൂര്യനിൽ നിന്നും 5.3 ദശലക്ഷം മൈൽ അകലെയാണ് പ്രോബ് ഉള്ളത്. എന്നാൽ സൂര്യനോട് ഇത്ര അടുത്ത് മനുഷ്യ നിർമ്മിതമായ ഒരു വസ്തുവും എത്തിയിട്ടില്ല. ഇത്ര ദൂരത്തിൽ നിൽക്കുമ്പോഴും 1400 ഡിഗ്രി ഫാരൻഹീറ്റാണ് അനുഭവപ്പെടുന്നത്.

സൂര്യനോട് ഏറ്റവും ചേർന്ന് എത്താനുള്ള 10ാമത്തെ ശ്രമത്തിൽ പ്രോബ് 8.5 ദശലക്ഷം കിലോമീറ്റർ അകലെ എത്തിയിരുന്നു. സൂര്യന്റെ അതികഠിനമായ ചൂട് മറികടന്ന് 40 ലക്ഷം മൈൽ അകലെ വരെ എത്തുക എന്നതാണ് ദൗത്യത്തിന്റെ അന്തിമ ലക്ഷ്യം. ഈ പഠനത്തിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ നാസയുടെ 2024ലെ ചൗന്ദ്രദൗത്യത്തിനും പിന്നീട് വരുന്ന ചൊവ്വാ ദൗത്യത്തിനും വളരെ അധികം ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റൊരു ബഹിരാകാശ പേടകവും സൂര്യന് ഇത്രയടുത്ത് എത്തിയിട്ടില്ല. 2018 ഓഗസ്റ്റ് രണ്ടിനാണ് സോളാർ പാർക്കർ പ്രോബ് വിക്ഷേപിച്ചത്.

Today, Parker Solar Probe completed its 11th close approach to the Sun, coming within 5.3 million miles from the Sun. At this distance, the spacecraft experienced temperatures exceeding 1400°F.#ParkerPerihelion pic.twitter.com/VpN89QL98i

— NASA Sun & Space (@NASASun) February 25, 2022

സൗരക്കാറ്റിന് ഇത്ര പെട്ടന്ന് ഇത്രയധികം വേഗത എങ്ങനെ കൈവരിക്കാനാകും, സൂര്യന്റെ പുറത്തെ അന്തരീക്ഷം എങ്ങനെയാണ് സൗരപ്രതലത്തേക്കാൾ ചൂട് കൂടുതലുള്ളതാകുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം സോളാർ പ്രോബ് പഠന വിധേയമാക്കും. സൂര്യന്റെ അന്തരീക്ഷത്തിലെ കാന്തിക തരംഗങ്ങളെ കുറിച്ചുള്ള ചില പുതിയ അറിവുകൾ പാർക്കർ ദൗത്യത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. 92 വയസ്സുള്ള യൂജിൻ പാർക്കർ എന്ന അസ്‌ട്രോഫിസിസിസ്റ്റിൽ നിന്നാണ് പാർക്കർ പ്രോബിന് ഈ പേര് ലഭിക്കുന്നത്. സൂര്യനുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങൾ പാർക്കർ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സംഭാവനകൾ പരിഗണിച്ചാണ് സൗരദൗത്യത്തിന് ആ പേര് നൽകിയത്.

Tags: NASAsunParker Solar Probe
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“യുദ്ധത്തിന് തയാറാണ്”, സമാധാന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ പാകിസ്ഥാന് മുന്നറിയിപ്പുമായി അഫ്​ഗാനിസ്ഥാൻ

സമാധാന ചർച്ചകൾ പരാജയപ്പെട്ടു; പാകിസ്ഥാൻ ഉത്തരവാദിത്തമില്ലാതെ പെരുമാറി, രൂക്ഷ വിമർശനവുമായി അഫ്​ഗാനിസ്ഥാൻ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

Latest News

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

വീടിന്റെ ചുമരിടി‍‍ഞ്ഞുവീണ് അപകടം, പരിക്കേറ്റ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ ബു​ദ്ധിമുട്ടിയതായി ബന്ധുക്കൾ, മൊബൈൽ സി​ഗ്നലിലാത്തതിനാൽ വിവരമറിക്കാനും വൈകി; അട്ടപ്പാടിയിൽ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

“പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുള്ള വരികൾ കമ്യൂണിസ്റ്റ് സർക്കാരിനെ പുളകം കൊള്ളിച്ചു, വേടനെതിരെയുള്ള 3 പീഡനപരാതികൾ മരിവിച്ചതും ഇതുകൊണ്ടാണ്” ; വേടന് അവാർഡ് നൽകിയതിനെതിരെ ആർ ശ്രീലേഖ

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies