ഡൽഹി: 2016ലെ പുൽവാമ ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യൻ വ്യോമസേന നടത്തിയ ഓപ്പറേഷൻ ബന്ദറിന് മൂന്ന് വയസ് . പന്ത്രണ്ട് മിറാഷ് 2000 യുദ്ധവിമാനങ്ങൾ അതിർത്തി കടന്ന് പാക്കിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ ജെയ്‌ഷെ മുഹമ്മദ് കേന്ദ്രത്തിലാണ് തിരിച്ചടിച്ചത്.
ഫെബ്രുവരി 14 ന് ജെയ്‌ഷെ ഭീകരൻ സിആർപിഎഫ് അർദ്ധസൈനിക സേനയുടെ വാഹനവ്യൂഹത്തിലേക്ക് സ്‌ഫോടകവസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റി 40 സിആർപിഎഫ് ഭടൻമാരെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് ഇന്ത്യ ജെയ്‌ഷെ ക്യാമ്പിൽ വ്യോമാക്രമണം നടത്തിയത്. ബലാക്കോട്ടിലെ ജെയ്‌ഷെ പരിശീലന ക്യാമ്പിൽ ആക്രമണം നടത്തി പരിശീലകരെയും മുതിർന്ന കമാൻഡർമാരെയും ജിഹാദി ഗ്രൂപ്പുകളെയും ഇല്ലാതാക്കി.
മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ജെയ്‌ഷെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചാവേർ ഭീകരാക്രമണത്തിന് ശ്രമിക്കുന്നുണ്ടെന്നും ഫിദായീൻ ജിഹാദികൾക്ക് പരിശീലനം നൽകുന്നുണ്ടെന്നും രഹസ്യാന്വേഷണ വിവരം ലഭിച്ചതിനെ തുടർന്നാണ് തിരിച്ചടിച്ചത്. ഇന്ത്യൻ യുദ്ധവിമാനങ്ങൾ ബാലാകോട്ടിൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി പാക്കിസ്താന്‍
സമ്മതിച്ചിരുന്നില്ലെങ്കിലും വ്യോമാതിർത്തി ഭേദിച്ചത് പാക്കിസ്ഥാന് നാണക്കേടായി.
പാക്കിസ്താന്‍ യുദ്ധവിമാനങ്ങൾ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ, ഇന്ത്യൻ ഫൈറ്റർ പൈലറ്റുമാർ ശക്തമായ തിരിച്ചടി നൽകി. ബാലാ കോട്ടിലെ തിരിച്ചടിക്കിടെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ പാക്കിസ്താന്‍
സൈന്യം പിടികൂടി. ഇന്ത്യ ആവശ്യപ്പെട്ടപ്രകാരം അഭിനന്ദൻ വർധമാനെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. പിന്നീട് വർധമാനെ ക്യാപ്റ്റൻ പദവിയിലേക്ക് ഉയർത്തുകയും വീരചക്ര നൽകി ആദരിക്കുകയും ചെയ്തു.
















Comments