ചെന്നൈയിന്റെ ചിറകരിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്; ജയം എതിരില്ലാത്ത 3 ഗോളിന്; സെമി സാധ്യത നിലനിർത്തി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചെന്നൈയിന്റെ ചിറകരിഞ്ഞ് ബ്ലാസ്റ്റേഴ്‌സ്; ജയം എതിരില്ലാത്ത 3 ഗോളിന്; സെമി സാധ്യത നിലനിർത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 10:39 pm IST
FacebookTwitterWhatsAppTelegram

പനാജി: ചെന്നൈയിൻ എഫ്‌സിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തേയ്‌ക്ക് തിരിച്ചെത്തി. രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്‌സ് മൂന്നുഗോളുകളും നേടിയത്. പെരേര ഡയസ് 52,55 മിനിറ്റുകളിൽ ചെന്നൈയിന്റെ വലകുലിക്കിയപ്പോൾ 90 -ാം മിനിറ്റിൽ ഗോൾ നേടി അഡ്രിയാൻ ലൂണ ഗോൾ പട്ടിക പൂർത്തിയാക്കി.

പ്രതിരോധത്തിലും ആക്രമണത്തിലും മികവ് പുലർത്തിയ ബ്ലാസ്റ്റേഴ്‌സ് ഒരിക്കൽ പോലും മൈതാനത്തിലെ ആധിപത്യം വിട്ടുകൊടുത്തില്ല. തിരമാലകൾ പോലെ ആർത്തലച്ചെത്തുന്ന ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റക്കാരെ തടഞ്ഞുനിർത്താൻ ചെന്നൈയിന്റെ പ്രതിരോധ ഭടൻമാർക്കായില്ല. ആദ്യപകുതിയിൽ ഗോൾ വീഴാതെ ചെന്നൈയിന്റെ വലകാത്തെങ്കിലും രണ്ടാംപകുതിയിൽ പിടിവിട്ടു.

വർദ്ധിത വീര്യത്തോടെയെത്തിയ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റക്കാർ ഏതുസമയത്തും ഗോളടിച്ചേക്കാമെന്ന അവസ്ഥ. അങ്ങനെ മത്സരത്തിലെ ആദ്യ ഗോൾ 52-ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സ് നേടി. ആദ്യഗോളിന്റെ ആഘാതത്തിൽ നിന്ന് കരകയറും മുമ്പേ ബ്ലാസ്റ്റേഴ്‌സ് രണ്ടാമത്തെ ഗോളും നേടി. പെരേര ഡയസ് തന്നെയായിരുന്നു രണ്ട് ഗോളുകളും നേടിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരക്കാരെ പരീക്ഷിക്കുന്നതിനായി ഒരു നല്ലമുന്നേറ്റം നടത്താൻ പോലും ചെന്നൈയിന് മത്സരത്തിൽ കഴിഞ്ഞില്ല.

ഈ വിജയത്തെടെ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമിഫൈൽ സാധ്യതകൾ വർദ്ധിച്ചു. 18 മത്സരങ്ങളിൽ നിന്നായി 30 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്. 35 പോയിന്റുമായി ഹൈദരാബാദ് ഒന്നാംസ്ഥാനത്തും 34 പോയിന്റുമായി ജംഷഡ്പൂർ എഫ്‌സി രണ്ടാം സ്ഥാനത്തുമാണ്. 31 പോയിന്റുമായി എടികെയാണ് ബാസ്‌റ്റേഴ്‌സിന് മുന്നിൽ മൂന്നാം സ്ഥാനത്ത്.

Tags: KERALA BLASTERSIndian Super League
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies