ഓപ്പറേഷൻ ഗംഗ; നാലാം വിമാനവും ഇന്ത്യയിലേക്ക് പുറപ്പെട്ടു; പ്രശ്‌നങ്ങൾ പെരുപ്പിച്ചു കാട്ടി കേന്ദ്രസർക്കാരിനെ താറടിച്ചുകാട്ടാൻ മലയാള മാദ്ധ്യമങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഓപ്പറേഷൻ ഗംഗ; നാലാം വിമാനവും ഇന്ത്യയിലേക്ക് പുറപ്പെട്ടു; പ്രശ്‌നങ്ങൾ പെരുപ്പിച്ചു കാട്ടി കേന്ദ്രസർക്കാരിനെ താറടിച്ചുകാട്ടാൻ മലയാള മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2022, 01:51 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഷ്യൻ അധിനിവേശം നടക്കുന്ന യുക്രെയ്‌നിൽ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുളള നാലാമത്തെ വിമാനവും ഇന്ത്യയിലേക്ക് തിരിച്ചു. 198 പേരാണ് നാലാമത്തെ വിമാനത്തിൽ മടങ്ങിയെത്തുകയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ ട്വിറ്ററിൽ അറിയിച്ചു.

ബുക്കാറസ്റ്റിൽ നിന്നാണ് നാലാമത്തെ വിമാനം പറന്നുയർന്നത്. ഇതോടെ ഇതുവരെ യുക്രെയ്‌നിൽ നിന്നും ഭാരതം നാട്ടിലെത്തിച്ച പൗരൻമാരുടെ എണ്ണം 907 ആകും. മൂന്ന് വിമാനങ്ങൾ കൂടി റൊമാനിയയിലേക്ക് തിരിച്ചിട്ടുണ്ട്. ഇതിൽ മടങ്ങുന്നവരെക്കൂടി കണക്കിലെടുത്താൽ രണ്ട് ദിവസങ്ങൾക്കുള്ളിൽ ആയിരത്തി അഞ്ഞൂറോളം പേരെ തിരിച്ചെത്തിക്കാനാകുമെന്നാണ് വിലയിരുത്തൽ. ബലാറസ്, മോൾഡോവ് രാജ്യങ്ങൾ വഴിയുളള ഒഴിപ്പിക്കൽ സാദ്ധ്യതകളും കേന്ദ്രസർക്കാർ പരിശോധിക്കുന്നുണ്ട്.

ലോകരാജ്യങ്ങൾ പോലും മാറി നിന്നപ്പോൾ യുദ്ധത്തിലേർപ്പെട്ടിരുന്ന രാജ്യങ്ങളെ നയതന്ത്ര പരമായി സമീപിച്ച് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ച കേന്ദ്രസർക്കാരിനെ നയതന്ത്ര മേഖലയിലുളളവർ മുക്തകണ്ഠം അഭിനന്ദിക്കുകയാണ്. എന്നാൽ ഈ നേട്ടത്തെ ഇല്ലാതാക്കാനും വിലകുറച്ചുകാണിക്കാനുമുളള ഒരു സംഘം മാദ്ധ്യമങ്ങളുടെ നീക്കവും സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായിക്കഴിഞ്ഞു.

പോളണ്ടിന്റെയും മറ്റും അതിർത്തി മേഖലകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ പെരുപ്പിച്ചു കാട്ടി പ്രചരിപ്പിച്ചാണ് മലയാള മാദ്ധ്യമങ്ങൾ ഇന്ത്യയുടെ ഇടപെടലിനെ വിലകുറച്ച് കാണിക്കാനുളള നീക്കങ്ങൾ നടത്തുന്നത്. തിരിച്ചുവരവിന് ഊഴം കാത്തിരിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുന്നതിന് പകരം ഈ വാർത്തകൾക്ക് പ്രാധാന്യം നൽകി ആശങ്ക സൃഷ്ടിക്കുകയാണ് ഇത്തരം മാദ്ധ്യമങ്ങൾ ചെയ്യുന്നതെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നു. യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സർക്കാർ നടപടികളിൽ വിശ്വാസം നഷ്ടപ്പെടുത്താൻ മാത്രമേ ഇത്തരം വാർത്തകൾ സഹായിക്കൂവെന്നും വിമർശനം ഉയരുന്നു.

ഇന്ത്യ മാത്രമാണ് യുക്രെയ്‌നിൽ നിന്നും ഇത്ര സജീവമായി ഒഴിപ്പിക്കൽ ദൗത്യം നടത്തുന്നത്. മറ്റ് രാജ്യങ്ങൾ അധികവും നേരിട്ട് ദൗത്യം നടത്തുന്നില്ല. വോളന്റിയർ ഗ്രൂപ്പുകളുടെയും മറ്റും സഹായത്തോടെയാണ് ഇത് നിർവ്വഹിക്കുന്നത്. ആദ്യ ദിനം പോളണ്ട് അതിർത്തിയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രശ്‌നങ്ങൾ നേരിട്ടപ്പോൾ തന്നെ കൂടുതൽ ഉദ്യോഗസ്ഥരെ ഇവിടേക്ക് നിയോഗിച്ചിരുന്നു. മുൻകൂട്ടി അറിയിക്കാതെയും നിർദ്ദേശം ലഭിക്കാതെയും അതിർത്തിയിലേക്ക് എത്തരുതെന്നും സർക്കാരും എംബസിയും വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ കഴിഞ്ഞ ദിവസങ്ങളിൽ ആവർത്തിച്ച് അറിയിപ്പുകൾ നൽകുകയും ചെയ്തിരുന്നു.

Tags: S.JAYASANKAROPERATION GANGAഓപ്പറേഷൻ ഗംഗ
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies